ബാറിലെത്തിയ യുവാവിനെ വെട്ടിയ പ്രതികൾ പിടിയിൽ

Wednesday 11 June 2025 2:51 AM IST

കാട്ടാക്കട: കാട്ടാക്കടയിലെ സ്വകാര്യ ബാറിലെ തർക്കത്തിനിടെ യുവാവിനെ വെട്ടിപ്പരിക്കേല്പിച്ച കേസിലെ പ്രതികളായ രണ്ടുപേരെ റിമാൻഡ് ചെയ്തു. പന്നിയോട് കുന്നിൽ വീട്ടിൽ ഹരികൃഷ്ണൻ(27), മുതിയാവിള കാരുണ്യയിൽ അമാൻ(23)എന്നിവരാണ് റിമാൻഡിലായത്. ആക്രമണത്തിൽ കുറ്റിച്ചൽ ശംഭുതാങ്ങി സ്വദേശി ഷൈനിന്റെ(40)​ കൈവിരലുകൾക്ക് മുറിവേറ്റിരുന്നു. കഴിഞ്ഞ 3ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. ബാറിലെത്തിയ പ്രതികളുമായി ഷൈൻ വാക്കുതർക്കമുണ്ടാവുകയും ബാറിന് പുറത്തെത്തിയ ഷൈനിനെ ഇവർ വെട്ടിപ്പരിക്കേല്പിക്കുകയുമായിരുന്നു. സംഭവത്തിനു ശേഷം ഒളിവിലായിരുന്ന പ്രതികളെ കാട്ടാക്കട പൊലീസ് തിങ്കളാഴ്ച പിടികൂടി. ഹരികൃഷ്ണൻ കാപ്പ കേസിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.