ബൈക്ക് മോഷ്ടാക്കൾ പിടിയിൽ

Wednesday 11 June 2025 2:52 AM IST

ശംഖുംമുഖം: ബൈക്ക് മോഷ്ടിച്ച് കടന്നുകളഞ്ഞ രണ്ടംഗ സംഘത്തെ പിടികൂടി.അടിമലത്തുറ അമ്പലത്തിൻമൂല പുറമ്പോക്കിൽ സുജിൻ (21),പുതിയതുറ പള്ളിക്ക് സമീപം വിളയിൽ വിളാകത്ത് വീട്ടിൽ അക്ഷയ് (18) എന്നിവരാണ് പൂന്തുറ പൊലീസിന്റെ പിടിയിലായത്. ബീമാപള്ളി ബദരിയാ നഗർ സ്വദേശിയായ ജവാദിന്റെ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന പൾസർ ബൈക്ക് ഇവർ മോഷ്ടിച്ച് കടത്തുകയായിരുന്നു.ജവാദ് നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേക്ഷണത്തിലാണ് പ്രതികൾ പിടിയിലായത്.