കാപ്പാ വിലക്ക്  ഏർപ്പെടുത്തി

Thursday 12 June 2025 1:06 AM IST

കോട്ടയം: നിരവധി കേസുകളിൽ പ്രതിയായ ഇടയാഴം അഖിൽ നിവാസിൽ അഖിൽ (30) നെ കാപ്പ നിയമപ്രകാരം ഒരു വർഷത്തേക്ക് വിലക്ക് ഏർപ്പെടുത്തി. അടിയന്തര സാഹചര്യങ്ങളിൽ ജില്ലാ പൊലീസ് മേധാവിയുടെ അനുവാദത്തോടെ ജില്ലയിൽ പ്രവേശിക്കാം. താമസ സ്ഥലത്തെ മേൽവിലാസവും , ഏത് പൊലീസ് സ്റ്റേഷൻ പരിധിയിലാണെന്ന വിവരവും മൊബൈൽ ഫോൺ നമ്പരും എറണാകുളം റേഞ്ച് ഡി.ഐ.ജി ഓഫീസിലും , ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലും രേഖാമൂലം അറിയിക്കണം. ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെ റിപ്പോർട്ടിലാണ് നടപടി.