പാതയോരം വൃത്തിയാക്കി
Thursday 12 June 2025 12:07 AM IST
ചങ്ങനാശേരി: വെരൂർ പബ്ലിക്ക് ലൈബ്രറിയും മടുക്ക മൂട് റസിഡന്റ്സ് അസോസിയേഷനും സംയുക്തമായി ലോക പരിസ്ഥിതിദിനത്തോട് അനുബന്ധിച്ച് മടുക്ക മൂട് ജംഗ്ഷൻ മുതൽ ലൈബ്രറി ജംഗ്ഷൻ വരെ പാതയോരങ്ങളുടെ സൗന്ദര്യവത്ക്കരണവും പ്ലാസ്റ്റിക്ക് മാലിന്യ നിർമ്മാർജനവും നടത്തി. വാർഡ് മെമ്പറും വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സണുമായ ഷേർളി തോമസ് ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡൻ് കെ.ജെ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷന്റെ പരിസ്ഥിതിദിന പ്രതിജ്ഞയുമെടുത്തു. തുടർന്ന് പൊതുജനങ്ങൾക്ക് വിവിധ ഇനം ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു.