കുടുംബസംഗമം സംഘടിപ്പിച്ചു
Thursday 12 June 2025 12:07 AM IST
പൊൻകുന്നം: കേരള അയൺ ഫാബ്രിക്കേഷൻ ആൻഡ് എൻജിനിയറിംഗ് യൂണിറ്റ് അസോസിയേഷൻ കാഞ്ഞിരപ്പള്ളി ബ്ലോക്ക് കുടുംബസംഗമം ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് റെജിമോൻ സി.മാത്യു അദ്ധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി എസ്.ബിജു സംഘടനാ റിപ്പോർട്ടും, പ്രസിഡന്റ് എം.കെ.ജയപ്രകാശ് മുഖ്യപ്രഭാഷണവും നടത്തി. ഇൻഷ്വറൻസ് പദ്ധതികളെക്കുറിച്ച് ഡെന്നി കെ.ഫിലിപ്പ് വിശദീകരിച്ചു. അബ്രഹാം കുരീക്കാട്ട്, മോൻ ജേക്കബ്, ബെന്നി അഗസ്റ്റിൻ, പി.ജി.സോമൻ, ടി.ആർ.പ്രദീപ്, വർഗീസ് ജോസ്, എം.എസ്.ശരത്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.