സ്‌ഫോടക വസ്തുക്കൾ : യുവാവ് പിടിയിൽ
Thursday 12 June 2025 12:08 AM IST
കോട്ടയം: സ്‌ഫോടക വസ്തുക്കൾ നിയമപരമല്ലാതെ കൈവശം വച്ച യുവാവ് പിടിയിൽ. പിണ്ണാക്കനാട് കരോട്ട് എംമ്പ്രയിൽ നോബി (30) നെയാണ് തിടനാട് പൊലീസ് അറസ്റ്റ് ചെയ്തത്. 148 ഡിറ്റണേറ്ററുകളും, 85 ജലാറ്റിൻ സ്റ്റിക്കും, 1 എക്‌സ്‌പ്ലോഡറും ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്തു. പിണ്ണാക്കനാട് ഭാഗത്തു പൊലീസ് പരിശോധനയ്ക്കിടെയാണ് സ്കൂട്ടറിലെത്തിയ ഇയാൾ പിടിയിലാകുന്നത്. അനധികൃതമായാണ് സ്‌ഫോടക വസ്തുക്കൾ കൈവശം വച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.