സൗജന്യ നേത്ര പരിശോധന
Thursday 12 June 2025 12:09 AM IST
ചങ്ങനാശേരി: ചാസ്സ് പാറേൽ സോഷ്യൽ സർവീസ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കോട്ടയം മെഡിക്കൽ കോളേജ് നേത്ര വിഭാഗത്തിന്റെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധനയും തിമിര നിർണയ ക്യാമ്പും സംഘടിപ്പിച്ചു. അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വികാരി ഫാ.ജേക്കബ് വാരിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ബാബു വള്ളപ്പുര, സെക്രട്ടറി തങ്കച്ചൻ പുല്ലുകാട്ട്, ജോസുകുട്ടി കുട്ടംപേരൂർ, ഡോ.ആശ കുരുവിള, തോമസ് കുന്നുവിളയിൽ എന്നിവർ പ്രസംഗിച്ചു. ക്യാമ്പിൽ രോഗികളെ പരിശോധിച്ച് ആവശ്യമുള്ളവർക്ക് മരുന്നുകൾ നല്കി. 23 പേർക്ക് തിമിര ഓപ്പറേഷനും സൗജന്യമായി നൽകും.