നടൻ രവി മോഹന്റെ സുഹൃത്ത് കെനിഷ ഗർഭിണിയോ? വെളിപ്പെടുത്തി ഗായിക

Wednesday 11 June 2025 4:30 PM IST

കഴിഞ്ഞ സെപ്തംബറിലാണ് താനും ഭാര്യ ആർതിയും തമ്മിലുള്ള 14 വർഷത്തെ വിവാഹബന്ധം അവസാനിപ്പിക്കുന്നുവെന്ന് നടൻ രവി മോഹൻ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. പിന്നാലെ നിരവധി അഭ്യൂഹങ്ങൾ നടനെതിരെ ഉയർന്നിരുന്നു. അതിൽ പ്രധാനപ്പെട്ട ഒന്നാണ് രവിയും ഗായികയായ കെനിഷ ഫ്രാൻസിസും പ്രണയത്തിലാണെന്ന വാർത്ത. ആർതിയുമായി വേർപിരിയാൻ ഇതാണ് കാരണമെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.

അടുത്തിടെ കെനിഷയ്ക്കൊപ്പം ഒരുമിച്ചൊരു വിവാഹവേദിയിൽ രവി മോഹൻ എത്തിയതും ഏറെ ചർച്ചയായിരുന്നു. നിർമാതാവ് ഇഷാരി ഗണേഷിന്റെ മകളുടെ വിവാഹത്തിനാണ് ഇരുവരും ഏകദേശം ഒരേ സ്റ്റെെലിലുള്ള വസ്ത്രമണിഞ്ഞ് എത്തിയത്. പിന്നാലെ കെനിഷ ഗർഭിണിയാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. അതിന് കാരണമായത് കെനിഷ തന്നെ പങ്കുവച്ച ഒരു ഇൻസ്റ്റഗ്രാം പോസ്റ്റാണ്. വയറിൽ പിടിച്ച് നിൽക്കുന്ന ഒരു ചിത്രം അടുത്തിടെ ഗായിക പങ്കുവച്ചിരുന്നു. എന്നാൽ അത് സത്യമല്ലെന്നും തന്റെ പുതിയ ഗാനത്തിന്റെ ചിത്രമാണ് അതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് കെനിഷ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

'ഞാൻ ഒരു മാലാഖയല്ല. പക്ഷേ ഞാൻ നിങ്ങൾക്ക് വാക്ക് തരുന്നു ഞാൻ ആരുടെയും ജീവിതം തകർത്തിട്ടില്ല. ഒരു ഗോസിപ്പ് മറ്റൊരു ഗോസിപ്പിന് കാരണമാകുന്നു. ഇതിന് എല്ലാം മറുപടി പറയാൻ എനിക്ക് അറിയാം. പക്ഷേ ഇപ്പോൾ ഞാൻ മൗനമാണ് ആഗ്രഹിക്കുന്നത്'- കെനിഷ വ്യക്തമാക്കി.

വിവാഹ മോചനത്തിന് കാരണം കെനിഷയാണെന്ന വാർത്ത മുൻപേ രവി മോഹൻ നിഷേധിച്ചിരുന്നു. ആവശ്യമില്ലാതെ കെനിഷയുടെ പേര് ഇതിലേക്ക് വലിച്ചിഴയ്ക്കരുതെന്നാണ് രവി മാദ്ധ്യമങ്ങളോട് അന്ന് പറഞ്ഞത്. തങ്ങൾ നല്ല സുഹൃത്തുക്കളാണെന്നും കെനിഷയുമായി ചേർന്ന് ഹീലിംഗ് സെന്റർ ആരംഭിക്കാൻ പദ്ധതിയുണ്ടെന്നും നടൻ പറഞ്ഞിരുന്നു. ഗായിക കൂടിയായ കെനിഷ മികച്ചൊരു നർത്തകിയും പ്രാക്ടീസ് ലെെസൻസുള്ള സെെക്കോളജിസ്റ്റും കൂടിയാണ്.