ലയൺസ് ക്ലബ് സേവന പദ്ധതി
Thursday 12 June 2025 12:46 AM IST
വൈക്കം : ലയൺസ് ക്ലബ് ഇന്റർനാഷണൽ ലയൺ ഡിസ്ട്രിക്ട് 318 ബി റീജിയൺ 9 ന്റെ 2025-26 ലേർണിസ്റ്റിക്ക് വർഷം നടപ്പാക്കുന്ന വിവിധ സേവന പ്രവർത്തനങ്ങളുടെ രൂപീകരണയോഗം നടത്തി. മുൻ ഡിസ്ട്രിക്ട് ഗവർണർ ജോയ് തോമസ് ഉദ്ഘാടനം ചെയ്തു. റീജിയൺ ചെയർപേഴ്സൺ മാത്യു ജോസഫ് കോടാലിച്ചിറ അദ്ധ്യക്ഷത വഹിച്ചു. വി.വി. സുരേഷ്‌കുമാർ, കെ.ജെ. മാത്യു, ബി. ജയകുമാർ, പി.എൻ. രാധാകൃഷ്ണൻ, സന്തോഷ്‌ജോസഫ്, അഡ്മിനിസ്ട്രേറ്റർ കെ.ജി. ജീമോൻ എന്നിവർ പ്രസംഗിച്ചു. ഡയാലിസിസ് കിറ്റ് വിതരണം, പ്രമേഹരോഗ ചികിത്സാ ക്യാമ്പ്, വിഷൻഫോർ കിഡ്സ് തുടങ്ങിയ സേവന പ്രവർത്തനങ്ങൾക്ക് യോഗം അംഗീകാരം നൽകി.