പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ ടീച്ചർ തസ്‌തികയിൽ ഒഴിവ്; 20ന് വാക്ക് ഇൻ ഇന്റർവ്യൂ

Wednesday 11 June 2025 4:56 PM IST

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രത്തിലേക്ക് റസിഡൻഷ്യൽ ടീച്ചർ തസ്തികയിലേക്ക് വനിതാ ഉദ്യോഗാർത്ഥികൾക്കായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ബിരുദവും ബി എഡുമാണ് വിദ്യാഭ്യാസ യോഗ്യത. കുറഞ്ഞ പ്രായപരിധി 25 വയസ്.

വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ജൂൺ 20ന് രാവിലെ 11ന് കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കരമന കുഞ്ചാലുംമൂട് പ്രവർത്തിക്കുന്ന സംസ്ഥാന ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം, ഫോൺ: 0471 2348666. ഇമെയിൽ: keralasamakhya@gmail