കുഞ്ഞാറ്റ നായികയായി   സുന്ദരിയായവൾ സ്റ്റെല്ല, നായകൻ സർജാനോ ഖാലിദ്

Thursday 12 June 2025 6:00 AM IST

താരങ്ങളായ മനോജ് കെ. ജയന്റെയും -ഉർവശിയുടെ മകൾ തേജലഷ്മി (കുഞ്ഞാറ്റ) അഭിനയരംഗത്തേക്ക്.

നവാഗതനായ ബിനു പീറ്റർ രചനയും സംവിധാനവും നിർവഹിച്ച സുന്ദരിയായവൾ സ്റ്റെല്ല എന്ന ചിത്രത്തിലൂടെയാണ് കുഞ്ഞാറ്റയുടെ അഭിനയ ചുവടുവയ്പ്പ്.സമ്പന്ന കൂട്ടു കുടുംബത്തിൽ പിറന്ന് ചിത്രശലഭത്തേപ്പോലെ പാറിനടന്ന് ജീവിതത്തെ സന്തോഷത്തോടെ ആസ്വദിക്കുന്ന സ്റ്റെല്ല എന്ന പെൺകുട്ടിയുടെ ജീവിതമാണ് ഹ്യൂമർ, ഇമോഷൻ രംഗങ്ങളിലൂടെ അവതരിപ്പിക്കുന്നത്. സർജാനോ ഖാലിദ് ആണ് നായകൻ. ലാലു അലക്സും,കനിഹയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇവർക്കു പുറമേ നിരവധി താരങ്ങളും അണിനിരക്കുന്നു.ഛായാഗ്രഹണം - അനിരുദ്ധ് അനീഷ്, എഡിറ്റിംഗ് - സാഗർ ദാസ്,സംഗീതം- ശ്രീനാഥ് ശിവ ശങ്കരൻ,കലാസംവിധാനം - സജീഷ് താമരശ്ശേരി,മേക്കപ്പ് - ലിബിൻ മോഹൻ,കോസ്റ്റ്യും ഡിസൈൻ -സമീറ സനീഷ് , ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - കുടമാളൂർരാജാജി, പ്രൊഡക്ഷൻ കൺട്രോളർ -ഇക്ബാൽ പാനായിക്കുളം,ലൈൻ പ്രൊഡ്യൂസർ - അലക്സ്. ഇ . കുര്യൻ(കാക്ക സ്റ്റോറീസ്) എക്സിക്യുട്ടീവ് പ്രൊഡ്യൂസർ - സേതു, ഇക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ മുഹമ്മദ് സാലി ആണ് നിർമ്മാണം.ജൂലായ് അവസാനം കൊച്ചിയിൽ ചിത്രീകരണമാരംഭിക്കും. പി.ആർ. ഒ ആതിര ദിൽജിത്ത്, വാഴൂർ ജോസ്.