ലഹരിക്കെതിരെ ഓർത്തഡോക്സ് സഭയുടെ കോൺക്ലേവ് 14 ന്

Thursday 12 June 2025 12:12 AM IST

കോട്ടയം : ലഹരി ബോധവത്കരത്തിന്റെ ഭാഗമായി ഓർത്തഡോക്സ് സഭ സംഘടിപ്പിക്കുന്ന 'ഡ്രഗ്സിറ്റ് സമ്മിറ്റ്' കോൺക്ളേവ് 14 ന് രാവിലെ 10 ന് ദേവലോകം അരമനയിൽ നടക്കുമെന്ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഉച്ചകഴിഞ്ഞ് 3 ന് മഹാരാഷ്ട്ര ഗവർണർ സി.പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിക്കും. മാർത്തോമ്മാ സഭ നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ.ജോസഫ് മാർ ബർണബാസ് മെത്രാപ്പോലീത്താ, സിറോ മലബാർ സഭ പാലാ രൂപത മുൻ സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ, സി.എസ്.ഐ സഭ മദ്ധ്യകേരള ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ, ശ്രീനാരായണ ധർമ്മസംഘം കോർപറേറ്റ് മാനേജർ സ്വാമി വിശാലാനന്ദ, കോട്ടയം താഴത്തങ്ങാടി ജുമാ മസ്ജിദ് ചീഫ് ഇമാം ഷഫീഖ് മന്നാനി എന്നിവർ ആശംസകൾ നേരും. മാനവ ശാക്തീകരണ വിഭാഗം പ്രസിഡന്റ് ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ സ്വാഗതവും , ഡയറക്ടർ ഫാ.പി.എ ഫിലിപ്പ് നന്ദിയും പറയും. കോൺക്ലേവിന്റെ ആദ്യ സെഷൻ സംവിധായകൻ ബ്ലെസി ഉദ്ഘാടനം ചെയ്യും. ഡോ.ദിവ്യ എസ് അയ്യർ മുഖ്യസന്ദേശം നൽകും.