ഉന്നത വിജയികളെ അനുമോദിച്ചു
Wednesday 11 June 2025 8:27 PM IST
കണ്ണൂർ: അഞ്ചരക്കണ്ടി കാവിൻ മൂല റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ 2024-25 വർഷത്തെ വിവിധ പരീക്ഷകളിൽ ഉന്നത വിജയികൾക്കുള്ള അനുമോദനവും സമ്മാനദാനവും സംഘടിപ്പിച്ചു. അഞ്ചരക്കണ്ടി ഹയർ സെക്കന്ററി സ്കൂളിന് സമീപം വയോജന വിശ്രമ കേന്ദ്രം ഓഡിറ്റോറിയത്തിൽ നടത്തിയ പരിപാടി അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റ്റിംഗ് കമ്മിറ്റി ചെയർമാൻ സി.കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ചക്കരക്കൽ പൊലീസ് സബ് ഇൻസ്‌പെക്ടർ സജേഷ് സി ജോസഫ് മുഖ്യപ്രഭാഷണവും സമ്മാന ദാനവും നടത്തി.ടി.ഒ.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. കെ. ശ്രീലത,പങ്കജാ പുരുഷോത്തമൻ,കെ. അനിതാ രവീന്ദ്രൻ ,എം. വി. അബ്ദുൾ അസിസ് എന്നിവർ സംസാരിച്ചു.