തലശ്ശേരി മാസ്റ്റർ പ്ലാൻ റിവിഷൻ കരട് വിജ്ഞാപനം ഉടൻ.

Wednesday 11 June 2025 8:30 PM IST

തലശ്ശേരി: ഏറെക്കാലമായി തലശ്ശേരിയിലെയും പരിസരപ്രദേശങ്ങളിലും ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടിന് പരിഹാരമെന്ന നിലയിൽ മാസ്റ്റർ പ്ളാൻ റിവിഷൻ കരട് വിജ്ഞാപനത്തിന് വഴിയൊരുങ്ങുന്നു. വിവിധ ഘട്ടങ്ങളിലായി നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ തലശ്ശേരി നഗരസഭയുടെ മാസ്റ്റർ പ്ലാൻ റിവിഷൻ നടപടി ക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി ഈയാഴ്ച തന്നെ സർക്കാർ വിജ്ഞാപനം ഇറക്കാൻ ഇന്നലെ നിയമസഭാ സ്പീക്കർ അഡ്വ: എ.എൻ ഷംസീർ,സ്പീക്കറുടെ ചേമ്പറിൽ വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനമായി. ഇതോടെ കെട്ടിട നിർമ്മാണത്തിനും മറ്റു പല ആവശ്യങ്ങൾക്കും നഗരസഭയിലെയും പരിസരപ്രദേശങ്ങളിലും ആളുകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരമാവും. ചീഫ് ടൗൺ പ്ലാനർ ഷിജി

,സ്പീക്കറുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി എസ്.കെ.അർജുൻ ,ടൗൺ പ്ലാനിംഗ് സെക്ഷനിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.