സംസ്ഥാന സബ് ജൂനിയർ ഹോക്കി നാളെ മുതൽ

Wednesday 11 June 2025 8:35 PM IST

പാണത്തൂർ : സംസ്ഥാന സബ്ജൂനിയർ പെൺകുട്ടികളുടെ ഹോക്കി ചാമ്പ്യൻഷിപ്പിന് നാളെ 2ന് രാജപുരം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് തുടങ്ങും. വിവിധ ജില്ലാടീമുകളെ പ്രതിനിധികരിച്ച് 260 ഓളം കുട്ടികൾ പങ്കെടുക്കും. കള്ളാർ പഞ്ചായത്ത് പ്രസിഡന്റ്‌ ടി.കെ. നാരായണന്റെ അദ്ധ്യക്ഷതയിൽ 14ന് ഉച്ചയ്ക്ക് രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യും.സംഘാടകസമിതി ചെയർമാൻ ടി.കെ.നാരായണൻ, ഫിനാൻസ് കമ്മിറ്റി ചെയർമാൻ സി രേഖ, ഫിനാൻസ് കമ്മിറ്റി കൺവീനർ എം.എം.സൈമൺ, ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ രാജപുരം പ്രിൻസിപ്പാൾ സജി മാത്യു, ഒളിമ്പിക്സ് അസോസിയേഷൻ സെക്രട്ടറി എം.അച്യുതൻ , സംഘാടകസമിതി കൺവീനർ ശ്രീകാന്ത് പനത്തടി, ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ പിഇടി ആൽഫി ജോർജ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.