കാവാലത്ത് യുവാവിന്റെ കൊലപാതകം : മൂന്നാംപ്രതി അറസ്റ്റിൽ

Thursday 12 June 2025 1:19 AM IST

ആലപ്പുഴ: മുൻ വൈരാഗ്യത്തെ തുടർന്ന് കാവാലത്ത് സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിലെ മൂന്നാംപ്രതിയെ പുളിങ്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കാവാലം പഞ്ചായത്ത് 13-ാം വാർഡിൽ കൈനിലം വീട്ടിൽ ഹരീഷ് (19) ആണ് അറസസ്റ്റിലായത്. ഒന്നാംപ്രതിയുടെ ഫോണിൽ നിന്ന് കൊല്ലപ്പെട്ടയാളെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ രണ്ടാംപ്രതിയുടെ ഫോണിലേക്ക് അയച്ചു നൽകുകയും സംഭവത്തിൽ കൂട്ടാളിയായി പ്രവർത്തിച്ച കേസിലുമാണ് അറസ്റ്റ്. ഏപ്രിൽ 20നാണ് കേസിലെ ഒന്നും രണ്ടും പ്രതികളായ യദുകുമാർ, ഹരികൃഷ്ണൻ എന്നിവർ ചേർന്ന് കാവാലം മണ്ണുശേരി വീട്ടിൽ സലീലാനന്ദന്റെ മകൻ സുരേഷ്‌കുമാറിനെ മർദ്ദിച്ചത്. ഈ മാസം രണ്ടിന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സുരേഷ്കുമാർ മരിച്ചത്. പ്രതിയെ റിമാൻഡ് ചെയ്തു.