ഇന്ത്യയ്ക്ക് യുവത്വം വർദ്ധിക്കുന്നു

Thursday 12 June 2025 2:47 AM IST

ലോ​ക​ത്തി​ലെ​ ​ഏ​റ്റ​വും​ ​ജ​ന​സം​ഖ്യ​യു​ള്ള​ ​രാ​ജ്യ​മാ​യി,​ ​ചൈ​ന​യെ​ ​പി​ന്ത​ള്ളി​ ​ഇ​ന്ത്യ​ ​മാ​റി​യി​രി​ക്കു​ക​യാ​ണ്.​ ​യു.​എ​ൻ.​ ​ജ​ന​സം​ഖ്യാ​ ​റി​പ്പോ​ർ​ട്ടി​ന്റെ​ ​ക​ണ​ക്ക് ​പ്രകാരം ഇക്കഴിഞ്ഞ ഏപ്രിലിൽ ​ ​ഇ​ന്ത്യ​ൻ​ ​ജ​ന​സം​ഖ്യ​ 146.39​ ​കോ​ടി​യാ​യിക്കഴിഞ്ഞിരിക്കും.​ ​എ​ന്നാ​ൽ​ ​ചൈ​ന​യു​ടേ​ത് 141.61​ ​കോ​ടി​ ​ആ​യി​രി​ക്കും.​ ​ജ​ന​സം​ഖ്യാ​ ​നി​യ​ന്ത്ര​ണ​ത്തി​ന് ​ക​ർ​ശ​ന​മാ​യ​ ​ഏ​കാ​ധി​പ​ത്യ​ ​മാ​ർ​ഗ​ങ്ങ​ൾ​ ​സ്വീ​ക​രി​ച്ച​ ​രാ​ജ്യ​മാ​ണ് ​ചൈ​ന.​ ​ഇ​ന്ത്യ​യി​ൽ​ ​അ​ത്ത​രം​ ​നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ല.​ ​ജ​ന​സം​ഖ്യാ​ ​വ​ള​ർ​ച്ച​യു​ടെ​ ​നി​ര​ക്ക് ​ഇ​ന്ത്യ​യി​ൽ​ ​കു​റ​യു​ന്ന​ത് ​സ്വാ​ഭാ​വി​ക​മാ​യാ​ണ്.​ ​ജ​ന​സം​ഖ്യാ​ ​വ​ള​ർ​ച്ച​ ​ത​ട​യാ​ൻ​ ​ഏ​ർ​പ്പെ​ടു​ത്തി​യ​ ​ക​ർ​ശ​ന​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​ഒ​രു​ ​ഘ​ട്ടം​ ​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​തി​രി​ച്ച​ടി​ച്ച​ ​അ​നു​ഭ​വ​മാ​ണ് ​ചൈ​ന​യു​ടേ​ത്.​ ​യു​വ​ജ​ന​ത​യു​ടെ​ ​എ​ണ്ണം​ ​ക്ര​മാ​തീ​ത​മാ​യി​ ​കു​റ​യു​ക​യും,​​​ ​വൃ​ദ്ധ​ജ​ന​ങ്ങ​ളു​ടെ​ ​എ​ണ്ണം​ ​അ​വി​ടെ​ ​കൂ​ടു​ക​യും​ ​ചെ​യ്തു.​ ​വൃ​ദ്ധ​ ​ജ​ന​സം​ഖ്യ​ ​കൂ​ടു​മ്പോ​ൾ​ ​അ​വ​രി​ൽ​ ​നി​ന്നു​ള്ള​ ​സാ​മ്പ​ത്തി​ക​ ​നേ​ട്ട​ങ്ങ​ൾ​ ​കു​റ​യു​ക​യും,​​​ ​അ​തേ​സ​മ​യം​ ​അ​വ​രെ​ ​പ​രി​ച​രി​ക്കു​ന്ന​തി​നും​ ​ചി​കി​ത്സി​ക്കു​ന്ന​തി​നും​ ​മ​റ്റു​മു​ള്ള​ ​സാ​മ്പ​ത്തി​ക​ ​ഭാ​രം​ ​രാ​ജ്യ​ത്തി​ന് ​കൂ​ടു​ക​യും​ ​ചെ​യ്യും.

ഇ​ന്ത്യ​യെ​പ്പോ​ലെ​ ​ഒ​രു​ ​ജ​നാ​ധി​പ​ത്യ​ ​രാ​ജ്യ​ത്ത് ​കു​ട്ടി​ക​ളു​ടെ​ ​എ​ണ്ണം​ ​നി​ശ്ച​യി​ക്കാ​നു​ള്ള​ ​അ​വ​കാ​ശം​ ​കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ്.​ ​പര​പ്രേ​ര​ണ​ ​കൂ​ടാ​തെ​ ​സം​ഭ​വി​ക്കു​ന്ന​താ​ണി​ത്.​ ​ഇ​ന്ത്യ​യി​ലെ​ ​പ്ര​ത്യു​ത്പാ​ദ​ന​ ​നി​ര​ക്ക് ​കു​റ​യു​ന്ന​താ​യാ​ണ് ​യു.​എ​ൻ​ ​റി​പ്പോ​ർ​ട്ട് ​ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.​ ​ശ​രാ​ശ​രി​ ​ഒ​രു​ ​വ​നി​ത​യ്ക്ക് 2.1​ ​കു​ഞ്ഞു​ങ്ങ​ൾ​ക്ക് ​ജ​ന്മം​ ​ന​ൽ​കാ​മെ​ന്ന​ ​ക​ണ​ക്കി​ൽ​ ​നി​ന്ന് ​പ്ര​ത്യു​ത്പാ​ദ​ന​ ​നി​ര​ക്ക് 1.9​ ​ആ​യി​ ​കു​റ​ഞ്ഞു.​ ​കേ​ര​ള​ത്തി​ൽ​ ​പ്ര​ത്യു​ത്‌​പാ​ദ​ന​ ​നി​ര​ക്ക് 1.5​ ​ആ​ണ്;​ ​ത​മി​ഴ്‌​നാ​ട്,​ ​ഡ​ൽ​ഹി​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ 1.4​ ​ഉം.​ ​ജ​ന​ന​ ​നി​ര​ക്ക് ​ മന്ദ​ഗ​തി​യി​ലാ​ണെ​ങ്കി​ലും​ ​ഇ​ന്ത്യ​യ്ക്ക് ​യു​വ​ത്വം​ ​കൂ​ടു​ന്നു​ ​എ​ന്ന​ ​സൂ​ച​ന​ ​ന​ൽ​കു​ന്ന​തു​ ​കൂ​ടി​യാ​ണ് ​യു.​എ​ൻ​ ​റി​പ്പോ​ർ​ട്ട്.​ ​രാ​ജ്യ​ത്തെ​ ​ജ​ന​സം​ഖ്യ​യി​ൽ​ 24​ ​ശ​ത​മാ​നം​ 14​ ​വ​യ​സി​നു​ ​താ​ഴെ​യു​ള്ള​വ​രാ​ണ്.​ 68​ ​ശ​ത​മാ​ന​വും​ 15​-​നും​ 64​-​നും​ ​മ​ദ്ധ്യേ​ ​പ്രാ​യ​മു​ള്ള​വ​രാ​ണ്.​ 65​ ​വ​യ​സ്സി​നു​ ​മു​ക​ളി​ലു​ള്ള​വ​ർ​ ​ഏ​ഴു​ ​ശ​ത​മാ​ന​മാ​ണ്. പു​രു​ഷ​ന്മാ​രു​ടെ​ ​ആ​യു​ർ​ദൈ​ർ​ഘ്യം​ 71​-​ഉം​ ​സ്‌​ത്രീ​യു​ടേ​ത് 74​ ​വ​യ​സു​മാ​യി.​ ​ഇ​ന്ത്യ​യു​ടെ​ ​ജ​ന​സം​ഖ്യ​ 170​ ​കോ​ടി​ ​വ​രെ​ ​ഉ​യ​ർ​ന്ന​ശേ​ഷം​ ​കു​റ​ഞ്ഞു​തു​ട​ങ്ങു​മെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ട് ​ന​ൽ​കു​ന്ന​ ​അ​നു​മാ​നം.​ ​അ​ത് ​നാ​ല്പ​ത് ​വ​ർ​ഷ​ത്തി​നു​ ​ശേ​ഷ​മാ​യി​രി​ക്കു​മെ​ന്നും​ ​റി​പ്പോ​ർ​ട്ട് ​പ​റ​യു​ന്നു.​ 2011​-​നു​ ​ശേ​ഷം​ ​സെ​ൻ​സ​സ് ​ന​ട​ത്തി​യി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ​ ​ഇ​ന്ത്യ​യി​ലെ​ ​ജ​ന​സം​ഖ്യ​ ​സം​ബ​ന്ധി​ച്ച് ​യ​ഥാ​ർ​ത്ഥ​ ​ക​ണ​ക്കു​ക​ൾ​ ​ല​ഭ്യ​മ​ല്ല.​ ​പ്ര​ധാ​ന​മ​ന്ത്രി​ ​പോ​ലും​ ​പ്ര​സം​ഗ​ങ്ങ​ളി​ലും​ ​മ​റ്റും​ ​ഇ​ന്ത്യ​യി​ലെ​ 140​ ​കോ​ടി​ ​ജ​ന​ങ്ങ​ൾ​ ​എ​ന്നാ​ണ് ​പ​റ​യാ​റു​ള്ള​ത്.​ ​ഇ​പ്പോ​ൾ​ ​പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ ​യു.​എ​ൻ​ ​പോ​പ്പു​ലേ​ഷ​ൻ​ ​ഫ​ണ്ട് ​റി​പ്പോ​ർ​ട്ട് ​യാ​ഥാ​ർ​ത്ഥ്യ​വു​മാ​യി​ ​അ​ടു​ത്തു​ ​നി​ൽ​ക്കു​ന്ന​താ​ണെ​ന്നാ​ണ് ​ജ​ന​സം​ഖ്യാ​ ​രം​ഗ​ത്തെ​ ​വി​ദ​ഗ്ദ്ധ​ർ​ ​പ​റ​യു​ന്ന​ത്.​ ​ഇ​തി​ന് ​അ​വർ​ ​അ​ടി​സ്ഥാ​ന​മാ​യി​ ​ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്,​ 2019​-​ൽ​ ​ജ​ന​സം​ഖ്യാ​ ​രം​ഗ​ത്തെ​ ​വി​ദ​ഗ്ദ്ധ​ർ​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​ഒ​രു​ ​സാ​ങ്കേ​തി​ക​ ​സം​ഘം​ 2025​-​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​ജ​ന​സം​ഖ്യ​ 141.10​ ​കോ​ടി​ ​ആ​കു​മെ​ന്ന് ​പ്ര​വ​ചി​ച്ചി​രു​ന്നു​ ​എ​ന്ന​താ​ണ്. ഡേ​റ്റ​ക​ൾ​ക്ക് ​ഏ​റ്റ​വും​ ​വി​ല​യു​ള്ള​ ​കാ​ല​മാ​ണി​ത്.​ ​അ​തി​നാ​ൽ​ ​സ​ർ​ക്കാ​രി​ന്റെ​ ​സെ​ൻ​സ​സ് ​എ​ത്ര​യും​ ​വേ​ഗം​ ​ന​ട​ത്തു​ക​യാ​ണ് ​വേ​ണ്ട​ത്.​ 2021​-​ൽ​ ​ന​ട​ക്കേ​ണ്ട​ ​സെ​ൻ​സ​സ് ​കൊ​വി​ഡ് ​വ്യാ​ധി​യു​ടെ​യും​ ​മ​റ്റും​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​മാ​റ്റി​വ​ച്ചി​രു​ന്നു.​ ​ഇ​ത്ത​വ​ണ​ ​ജന​സം​ഖ്യാ​ ​സെ​ൻ​സ​സി​നൊ​പ്പം​ ​ജാ​തി​ ​സെ​ൻ​സ​സും​ ​ന​ട​ത്തു​മെ​ന്ന് ​കേ​ന്ദ്രം​ ​പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും​ 2027​-​നു​ ​മു​മ്പ് ​പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് ​പ​റ​ഞ്ഞ​ത​ല്ലാ​തെ​ ​സെ​ൻ​സ​സ് ​ആ​രം​ഭി​ക്കു​ന്ന​ ​തീ​യ​തി​ക​ൾ​ ​വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.​ ​ഇ​ന്ത്യ​യ്ക്ക് ​യു.​എ​ൻ​ ​ന​ൽ​കു​ന്ന​ ​ക​ണ​ക്കു​ക​ള​ല്ല,​ ​സ്വ​ന്തം​ ​നി​ല​യി​ൽ​ ​ത​യ്യാ​റാ​ക്കു​ന്ന​ ​ക​ണ​ക്കു​ക​ളാ​ണ് ​വേ​ണ്ട​ത്.​ ​അ​തി​നാ​ൽ​ ​സെ​ൻ​സ​സ് ​തു​ട​ങ്ങാ​നു​ള്ള​ ​ന​ട​പ​ടി​ ​എ​ത്ര​യും​ ​വേ​ഗം​ ​ആ​രം​ഭി​ക്ക​ണം.