സെന്റ് അലോഷ്യസിന് നാക് എ പ്ലസ്
Thursday 12 June 2025 12:15 AM IST
തൃശൂർ: നാഷണൽ അസെസ്‌മെന്റ് ആൻഡ് അക്രെഡിറ്റേഷൻ കൗൺസിലിന്റെ എ പ്ലസ് നേട്ടവുമായി എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളജ്. 1968ൽ ആരംഭിച്ച കോളേജ്, 18 യു.ജി പ്രോഗ്രാമുകളും 8 പി.ജി പ്രോഗ്രാമുകളും ഇംഗ്ലീഷ് റിസർച്ച് സെന്ററും അടക്കം മികച്ച അടിസ്ഥാന സൗകര്യങ്ങളും മികവാർന്ന പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളും, ദേശീയ തലത്തിൽ തന്നെ മികച്ച പരിസ്ഥിതി സൗഹൃദ ക്യാംപസ് എന്നീ നിലയിലും സജീവമായി മുന്നോട്ടു പോകുന്നതിന്റെ അംഗീകാരം കൂടിയാണിതെന്ന് മാനേജർ ഫാ. തോമസ് ചക്രമാക്കിൽ പറഞ്ഞു. മുൻ പ്രിൻസിപ്പൽ പ്രൊഫ. ചാക്കോ ജോസ്, പ്രിൻസിപ്പൽ ഇൻചാർജ് ഡോ. ഇ.ഡി.ഡയസ്, ഡോ. കെ.ബി.ലിബിസൺ, അഡ്മിനിസ്‌ട്രേറ്റർ ഫാ. അരുൺ ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് കോളജിന്റെ പ്രവർത്തനം.