കൗൺസിലർമാർ പ്രതിഷേധിച്ചു

Thursday 12 June 2025 12:16 AM IST

കൂർക്കഞ്ചേരി: കൂർക്കഞ്ചേരിയിൽ പ്രവർത്തിക്കുന്ന സോണൽ ഓഫീസ് മൂന്നര കിലോമീറ്റർ അകലെ എം.സി.എഫ് ആയി പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനെതിരെ കോർപറേഷൻ ഓഫീസിന് മുന്നിൽ കോൺഗ്രസ് കൗൺസിലർമാർ പ്രതിഷേധ സമരം നടത്തി. പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജയപ്രകാശ് പൂവത്തിങ്കൽ അദ്ധ്യക്ഷത വഹിച്ചു. ഉപനേതാവ് ഇ.വി.സുനിൽരാജ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മുകേഷ് കൂളപറമ്പിൽ, ശ്യാമള മുരളീധരൻ, കൗൺസിലർമാരായ വിനേഷ് തയ്യിൽ, ആൻസി ജേക്കബ് എന്നിവർ സംസാരിച്ചു. ലീലവർഗീസ്, സിന്ധു ആന്റോ, അഡ്വ. വില്ലി, മേഴ്‌സി അജി, സുനിതാ വിനു, റെജി ജോയ് എന്നീ കൗൺസിലർമാർ നേതൃത്വം നൽകി.