'കോൺഗ്രസ് പ്രതികരിക്കണം'

Thursday 12 June 2025 12:16 AM IST

തൃശൂർ: ഇ.ഡിക്ക് ജയ് വിളിച്ച് പ്രകടനം നടത്തിയ കോൺഗ്രസുകാർ കർണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ നൂറുകോടി രൂപ പിടിച്ചെടുത്തതിനെ കുറിച്ച് പ്രതികരിക്കണമെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ്. കള്ളക്കേസിൽ പ്രതി ചേർക്കപ്പെട്ട കെ.രാധാകൃഷ്ണൻ എം.പിയും, എ.സി.മൊയ്തീൻ എം.എൽ.എയും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കോൺഗ്രസുകാരുടെ പ്രകടനം. കർണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ ഭൂമി ഇടപാടിൽ അഴിമതി നടത്തിയെന്നാണ് ഇ.ഡി ആരോപണം. സിദ്ധാരാമയ്യയുടെ രാജി തൃശൂരിലെ കോൺഗ്രസ് ആവശ്യപ്പെടുമോയെന്നും ഇ.ഡി കേരളത്തിന് പുറത്ത് തെറ്റും അകത്ത് ശരിയുമെന്ന നിലപാട് രാഷ്ട്രീയ പാപ്പരത്തമാണെന്നും ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾ ഖാദർ വാർത്താക്കുറിപ്പിൽ കുറ്റപ്പെടുത്തി.