സ്കൂൾ സപ്തതി ആഘോഷം

Thursday 12 June 2025 12:18 AM IST

നന്തിപുലം: മാഞ്ഞൂർ ബാല ബോധോദയം ലോവർ പ്രെെമറി സ്‌കൂൾ സപ്തതി ആഘോഷങ്ങളുടെ ഉദ്ഘാടനം, സ്‌കൂളിലെ ആദ്യ ബാച്ചായ 1956-57 വർഷത്തെ വിദ്യാർത്ഥികളെ ആദരിക്കലും പൂർവ അദ്ധ്യാപക - വിദ്യാർത്ഥി സംഗമവും നടന്നു. കെ.കെ.രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ വി.ആർ.ഷാജി അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് മുഖ്യാതിഥിയായി. പഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ്, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, ഹേമലത നന്ദകുമാർ, ഷീല ജോർജ്, രാധിക സുരേഷ്, ശ്രുതി രാഗേഷ്, വി.ബി.അരുൺ കുമാർ, റോസിലി തോമസ്, ബിജു അമ്പഴക്കാടൻ, പൂർവ വിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് കെ.എൻ.ജയപ്രകാശ് എന്നിവർ സംസാരിച്ചു.