മൊഴിയഴക് പ്രകാശനം

Thursday 12 June 2025 12:20 AM IST

തൃശൂർ: കെ.ആർ.ചാർളി തയ്യാറാക്കി ആകാശവാണിയിൽ അവതരിപ്പിച്ച 'മൊഴിയഴക്' എന്ന സാഹിത്യാസ്വാദന പരിപാടിയുടെ പുസ്തകരൂപത്തിന്റെ പ്രകാശനം ഇ.ജയകൃഷ്ണന് നൽകി ഐ.ഷൺമുഖദാസ് നിർവഹിച്ചു. സെക്യുലർ ഫോറം തൃശൂർ സംഘടിപ്പിച്ച പരിപാടിയിൽ ആകാശവാണി മുൻ അസിസ്റ്റന്റ് ഡയറക്ടർ ടി.ടി.പ്രഭാകരൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം കെ.എസ്.ജയ, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം പ്രൊഫ. എം.ഹരിദാസ്, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോലഴി മേഖലാ പ്രസിഡന്റ് പ്രീത ബാലകൃഷ്ണൻ, ശാസ്ത്രാവബോധ സമിതി ജില്ലാ കൺവീനർ സി.ബാലചന്ദ്രൻ, ഗ്രന്ഥകാരൻ കെ.ആർ.ചാർളി, സെക്യുലർ ഫോറം ചെയർമാൻ ഇ.ഡി.ഡേവിസ്, ജനറൽ കൺവീനർ ടി.സത്യനാരായണൻ എന്നിവർ സംസാരിച്ചു.