മെഡിക്കൽ കോളേജിൽ കരാർ നിയമനം

Wednesday 11 June 2025 10:37 PM IST

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ എൻഡോക്രൈനോളജി വിഭാഗത്തിനു കീഴിലുള്ള ഐ.സി.എം.ആർ. പ്രോജക്ടിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് III (A),പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് II തസ്തികകളിലാണ് നിയമനം.

പ്ലസ് ടു (സയൻസ്),നഴ്സിംഗ് ഡിഗ്രി,കേരള നഴ്സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ,മൂന്ന് വർഷത്തെ പരിചയം അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ എം.എസ്‌സിയാണ് പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് III (A)തസ്തികയുടെ യോഗ്യത. പ്രായപരിധി 35 വയസ്. ഐ.സി.എം.ആർ,സർക്കാർ പദ്ധതിയിൽ ഒരു വർഷത്തെ പരിചയവും ജി.സി.പി സർട്ടിഫിക്കറ്റും അഭിലഷണീയം. താത്പര്യമുള്ളവർ 17ന് രാവിലെ 11ന് രേഖകളുമായി പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.

പ്ലസ്ടു (സയൻസ്),എം.എൽ.ടി/ഡി.എം.എൽ.ടി/തത്തുല്യ ഡിപ്ലോമ,(ബി.എസ്‌സി ഡിഗ്രി മൂന്ന് വർഷമായി പരിഗണിക്കും),​അഞ്ചുവർഷത്തെ പരിചയവുമാണ് പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് II തസ്തികയുടെ യോഗ്യത. പ്രായപരിധി 30 വയസ്. താത്പര്യമുള്ളവർ 20ന് രാവിലെ 11ന് രേഖകളുമായി പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.