അനുമോദിച്ചു
തിരുവനന്തപുരം: എസ്.എസ്.എൽ.സി,പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ ജീവനക്കാരുടെ മക്കളെ സ്പാറ്റൊ (സ്റ്റേറ്റ് പബ്ലിക് സെക്ടർ ആൻഡ് ഓട്ടോണമസ് ബോഡീസ് ഓഫീസേഴ്സ് ഫെഡറേഷൻ) കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് യൂണിറ്റ് അനുമോദിച്ചു.സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും കവിയും എഴുത്തുകാരിയുമായ ഡോ.മ്യൂസ് മേരി ജോർജ് അനുമോദനം ഉദ്ഘാടനം ചെയ്തു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.എം.സത്യൻ,സ്പാറ്റൊ ജില്ലാ സെക്രട്ടറിയും കിൻഫ്ര ജനറൽ മാനേജറുമായ ഡോ.ടി.ഉണ്ണികൃഷ്ണൻ,സ്പാറ്റൊ ജില്ലാ വൈസ് പ്രസിഡന്റും യൂണിറ്റ് പ്രസിഡന്റുമായ എൻ. ജയകൃഷ്ണൻ, എഡിറ്റോറിയൽ അസിസ്റ്റന്റ് ബിന്ദു.എ,അസി. ഡയറക്ടർ സുജാചന്ദ്ര.പി,സീനിയർ സൂപ്രണ്ട് ലേഖ വി.എസ്,സ്പാറ്റൊ ജില്ലാ കമ്മിറ്റിയംഗം റാഫി പൂക്കോം,യൂണിറ്റ് സെക്രട്ടറി രമ്യ കെ.ജയപാലൻ,സംസ്ഥാന വനിതാ സബ് കമ്മിറ്റി അംഗവും യൂണിറ്റ് വൈസ് പ്രസിഡന്റുമായ ദീപ്തി കെ.ആർ തുടങ്ങിയവർ പങ്കെടുത്തു.