ഐസ് ബോക്സ് വിതരണം
ഹരിപ്പാട്: പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന പദ്ധതിയിലെ ഇന്റഗ്രേറ്റഡ് മോഡേൺ കോസ്റ്റൽ ഫിഷിംഗ് വില്ലേജ് പദ്ധതിയുടെ ഭാഗമായി ഫിഷറീസ് വകുപ്പ് ആറാട്ടുപുഴയിൽ 100 ലിറ്ററിന്റെ ഐസ് ബോക്സ് വിതരണം ചെയ്തു. 300 ഓളം ബോക്സുകളാണ് വിതരണം ചെയ്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി വിതരണോദ്ഘാടനം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബാ മൻസൂർ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം ജോൺ തോമസ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പ്രസീദാ സുധീർ, എൽ. മൻസൂർ, മൈമുനത്ത് ഫഹദ്, അൽ അമീൻ , സംഘം പ്രസിഡന്റ് സുധീർ ബാബു, ഫിഷറീസ് വകുപ്പ് ജോയിന്റ് ഡയറക്ടർ ബേബി ഷീജ കോഹൂർ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ്.ആർ.രമേഷ് ശശിധരൻ, ഫിഷറീസ് ഓഫീസർ പൂജാ ചിത്തിര എന്നിവർ സംസാരിച്ചു.