വൈ.എം.സി.എ വാർഷിക പ്രവർത്തനോദ്ഘാടനം
മാവേലിക്കര: മാവേലിക്കര വൈ.എം.സി.എയുടെ വാർഷിക പ്രവർത്തനോദ്ഘാടനം വൈ.എം.സി.എ നാഷണൽ ട്രഷറാർ റെജി ജോർജ്ജ് നിർവ്വഹിച്ചു. വൈ.എം.സി.എ പ്രസിഡന്റ് കെ.പി.ജോൺ അധ്യക്ഷനായി. ചാരിറ്റി ഉദ്ഘാടനവും പഠനോപകരണ വിതരണവും മാവേലിക്കര മുൻസിപ്പൽ ചെയർമാൻ നൈനാൻ.സി.കുറ്റിശേരിൽ നിർവഹിച്ചു. ചെങ്ങന്നൂർ സബ് റീജിയണൽ ചെയർമാൻ ജോസഫ് ജോൺ പരിസ്ഥിതിദിന സന്ദേശവും മാവേലിക്കര വൈ.എം.സി.എ വൈസ് പ്രസിഡന്റ് പ്രൊഫ.സാമുവേൽ.കെ.സാമുവേൽ സ്ഥാപകദിന സന്ദേശവും നൽകി. ഫാ.ഗീവർഗീസ് പൊന്നോല, ഡോ.പ്രദീപ് ജാൺ ജോർജ്ജ്, കെ.വി.മാത്യു, ജേക്കബ് മാത്യു, തോമസ് വർഗീസ്, സാജൻ.എൻ.ജോക്കബ്, ജോർജ്ജ് വർഗീസ്, സി.ഐ.സജുഎന്നിവർ കല്ലറയ്ക്കൽ, എം.എ.അലക്സ്, തോമസ് വർഗീസ് എന്നിവർ സംസാരിച്ചു. സെക്രട്ടറി റ്റി.കെ.രാജീവ്കുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് സോണി ചെറിയാൻ നന്ദിയും പറഞ്ഞു.