സംരംഭകർക്ക് പരിശീലനം

Thursday 12 June 2025 2:44 AM IST

ആലപ്പുഴ: പ്രവർത്തന കാര്യക്ഷമത നേടുവാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ടായ കേരള ഇൻസ്റ്റിട്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് അഞ്ചു ദിവസത്തെ ഗ്രോത്ത് പൾസ് പ്രോഗ്രാം സംഘടിപ്പിക്കും . 17 മുതൽ 21 വരെ കളമശ്ശേരിയിലെ കെ.ഐ.ഇ.ഡി ക്യാമ്പസിലാണ് പരിശീലനം. സംരംഭം തുടങ്ങി ഒരു വർഷമെങ്കിലുമായ യ സംരംഭകർ, സ്ഥാപനത്തിലെ എക്‌സിക്യൂട്ടീവ്‌സ് എന്നിവർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. താൽപര്യമുള്ളവർ ഓൺലൈനായി ഇന്ന് വൈകിട്ട് 5ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. ഫോൺ: 0484 2532890, 2550322, 9188922785.