എ.ഡി.എസ് പഠനോത്സവം
Thursday 12 June 2025 1:47 AM IST
ചേർത്തല: പട്ടണക്കാട് 12ാം വാർഡ് കുടുംബശ്രീ എ.ഡി.എസിന്റെ പഠനോത്സവം –2025 ഇന്ന് നടക്കും. വൈകിട്ട് 5ന് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും.വാർഡ് അംഗം സരിത ബിജു അദ്ധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് കുമാരി ജാസ്മിൻ പഠനോപകരണം വിതരണം ചെയ്യും. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ജീവൻ മുഖ്യാതിഥിയാകും. സി.ഡി.എസ് ചെയർപേഴ്സൺ വിജയമ്മ,എ.ഡി.എസ് വൈസ് പ്രസിഡന്റ് ഷീബ പ്രസന്നൻ,എ.ഡി.എസ് അംഗങ്ങളായ ബിജി പ്രസാദ്,ബിന്ദു രജീഷ്,ബബിത രാജു,പ്രിയ സാബു,സ്മിതാ സുനിലാൽ,സ്മിതാ രജീഷ്,അമ്പിളി രാജേഷ് എന്നിവർ സംസാരിക്കും.സെക്രട്ടറി ശാരിക അജി സ്വാഗതവും എ.ഡി.എസ് പ്രസിഡന്റ് മായാ രാജേഷ് നന്ദിയും പറയും.