സ്വാഗതസംഘം രൂപീകരിച്ചു

Thursday 12 June 2025 1:48 AM IST

ചേർത്തല:പെരുമ്പളത്ത് 21ന് സംഘടിപ്പിക്കുന്ന ജില്ലാ യോഗ പ്രദർശനത്തിന് സ്വാഗതസംഘം രൂപീകരിച്ചു.തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ അംഗം കെ.രാഘവൻ ഉദ്ഘാടനംചെയ്തു. ചേർത്തല സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി സെക്രട്ടറി ബി.വിനോദ് അദ്ധ്യക്ഷനായി.വി. സി.ഹർഷഹരൻ സ്വാഗതം പറഞ്ഞു. പി.ജി.മുരളീധരൻ,പി.കെ.രാജൻ, വിജയ്‌ഘോഷ്,പ്രദീപ് എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി പി.ജി.മുരളീധരൻ(ചെയർമാൻ),വി.സി.ഹർഷഹരൻ(വൈസ് ചെയർമാൻ),അഡ്വ.വി.വി.ആശ(കൺവീനർ),പി.കെ.രാജൻ(ജോയിന്റ് കൺവീനർ) എന്നിവരേയും തിരഞ്ഞെടുത്തു.