എ.ഐ യന്ത്രത്തോക്ക് വിജയകരമായി പരീക്ഷിച്ചു

Thursday 12 June 2025 2:05 AM IST

ന്യൂഡൽഹി: നിർ‌മ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ലൈറ്റ് മെഷീൻ ഗൺ (എൽ.എം.ജി) വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഡെറാഡൂൺ ആസ്ഥാനമായുള്ള പ്രതിരോധ സ്ഥാപനമായ ബി.എസ്.എസ് മെറ്റീരിയൽ ലിമിറ്റഡ് വികസിപ്പിച്ച തോക്കിന്റെ പ്രവർത്തനക്ഷമത 14,000 അടി ഉയരത്തിലും മികച്ചതാണെന്ന് തെളിഞ്ഞു. ഇന്ത്യയുടെ ദുർഘടമായ അതിർത്തി പ്രദേശങ്ങളിലും പർവത നിരകളിലും സായുധ സേനകൾക്ക് പ്രയോജനപ്പെടുത്താൻ തദ്ദേശീയമായി വികസിപ്പിച്ച തോക്കാണിത്. ചൈനയുമായി അതിർത്തി പങ്കിടുന്ന ലഡാക് മേഖലകളിൽ ഇവ സേനയ്‌ക്ക് മുതൽക്കൂട്ടാകും.