സെമിനാർ സംഘടിപ്പിച്ചു

Thursday 12 June 2025 2:12 AM IST

കോവളം : ലോക സമുദ്ര ദിനാചരണത്തോടനുബന്ധിച്ച് പ്രാദേശിക മത്സ്യബന്ധന സമൂഹത്തിനായി സെമിനാർ സംഘടിപ്പിച്ചു. കോവളം ആനിമേഷൻ സെന്ററിൽ നടന്ന സെമിനാറിൽ വിഴിഞ്ഞം സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സീനിയർ സയന്റിസ്റ്റ് ഡോ. സൂര്യ .എസ് പ്രഭാഷണം നടത്തി. പതിറ്റാണ്ടുകളായി മത്സ്യബന്ധന മേഖലയിൽ പ്രവർത്തിക്കുന്നവരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. ഹാർബർ വാർഡ് കൗൺസിലർ നിസാമുദ്ദീൻ,യു.ഡി.എസ് ഗ്രൂപ്പ് ഒഫ് ഹോട്ടൽസ് സി.ഇ.ഒ രാജ ഗോപാൽ അയ്യർ, കോവളം സ്റ്റേഷൻ എസ്.എച്ച്.ഒ ജയപ്രകാശ് എന്നിവർ സംസാരിച്ചു.