ട്രാൻസ് വിമൻസിന്റെ തുറന്നുപറച്ചിൽ നാളെ
Thursday 12 June 2025 2:13 AM IST
തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മിഷൻ സംഘടിപ്പിക്കുന്ന ട്രാൻസ് വിമൻസ് നേരിടുന്ന പ്രശ്നങ്ങൾ - തുറന്നുപറച്ചിൽ നാളെ തൈക്കാട് റസ്റ്റ്ഹൗസ് ഹാളിൽ നടക്കും.ഹിയറിംഗിൽ ഉരുത്തിരിയുന്ന നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാർ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് കമ്മിഷൻ ശുപാർശ നൽകും.രാവിലെ 10ന് ആരംഭിക്കുന്ന പബ്ലിക്ക് ഹിയറിംഗ് കമ്മിഷൻ ചെയർപേഴ്സൺ പി.സതീദേവി ഉദ്ഘാടനം ചെയ്യും. കമ്മിഷൻ അംഗം ഇന്ദിര രവീന്ദ്രൻ അദ്ധ്യക്ഷയാകും. അംഗങ്ങളായ എലിസബത്ത് മാമ്മൻ മത്തായി,വി.ആർ.മഹിളാമണി,പി.കുഞ്ഞായിഷ,ഡയറക്ടർ ഷാജി സുഗുണൻ,റിസർച്ച് ഓഫീസർ എ.ആർ. അർച്ചന,മെമ്പർ സെക്രട്ടറി വൈ.ബി.ബീന,പ്രോജക്ട് ഓഫീസർ എൻ.ദിവ്യ തുടങ്ങിയവർ പങ്കെടുക്കും.