സൗജന്യ ശസ്ത്രക്രിയ ക്യാമ്പ്
Thursday 12 June 2025 2:13 AM IST
തിരുവനന്തപുരം: സെന്റ്ജോൺ ആംബുലൻസ് ഇന്ത്യ കേരള സ്റ്റേറ്റ് സെന്ററിന്റെയും മംഗളൂരു കെ.എസ്.ഹെഗ്ഡേ മെഡിക്കൽ കോളേജിന്റെയും പോച്ചപ്പൻ ചാരിറ്റബിൾ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ മുഖ വൈകൃതങ്ങൾ മാറ്റിയെടുക്കാനുള്ള സൗജന്യ ശസ്ത്രക്രിയ പരിശോധന ക്യാമ്പ് നടത്തുന്നു. മംഗളൂരു മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പങ്കെടുക്കും. യോഗ്യരായവർക്ക് സൗജന്യ ശസ്ത്രക്രിയ നടത്തും.
തുടർ ചികിത്സയും സൗജന്യമായിരിക്കും. 14ന് രാവിലെ 9ന് കിഴക്കേകോട്ട പാർക്ക് രാജധാനിയിൽ നടക്കുന്ന സൗജന്യ ശസ്ത്രക്രിയ സ്ക്രീനിംഗ് ക്യാമ്പ് സെന്റ് ജോൺ ആംബുലൻസ് ഇന്ത്യ സംസ്ഥാന ചെയർമാൻ ഡോ.ബിജു രമേശ് ഉദ്ഘാടനം ചെയ്യും. ഫോൺ: 04712547733,9207277773.