" ഇത്തിരി നേരം " കാന്റീൻ ഉദ്ഘാടനം

Thursday 12 June 2025 12:00 AM IST
1

മാള: മാള കാർമൽ കോളേജിൽ ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച 'ഇത്തിരി നേരം' കാന്റീൻ വിദ്യാർത്ഥികൾക്കായി തുറന്നു. കോളേജ് പ്രിൻസിപ്പൽ ഡോ.സിസ്റ്റർ റിനി റാഫേൽ ഉദ്ഘാടനവും ആശീർവാദ കർമവും നിർവഹിച്ചു. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന കാന്റീൻ, വിദ്യാർത്ഥികൾക്ക് സൗകര്യപ്രദവും ഹൈജീനിക്കുമായ അന്തരീക്ഷം ഒരുക്കുന്നു. മാലിന്യമുക്ത ക്യാമ്പസ് എന്ന ലക്ഷ്യത്തിന് കൂടുതൽ ഊർജം പകരുന്നതാണ് പുതിയ കാന്റീനിന്റെ പ്രവർത്തനമെന്ന് പ്രിൻസിപ്പൽ അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ മുൻനിർത്തി രൂപകൽപന ചെയ്തതാണ് ഈ കാന്റീൻ.