തേക്കും മൂട്ടിൽ മോഷണ ശ്രമം
Thursday 12 June 2025 1:57 AM IST
ഉള്ളൂർ: കുന്നുകുഴി തേക്കുംമൂട്ടിൽ മോഷണ ശ്രമം. ടി.ആർ.എ 131ൽ രാജേന്ദ്രന്റെ വീട്ടിൽ നടത്തിയ മോഷണ ശ്രമം വീട്ടുകാർ ഉണർന്നതോടെ പരാജയപ്പെട്ടു. ഇന്നലെ പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. രാജേന്ദ്രന്റെ മകനും കുടുംബവുമാണ് സംഭവസമയം വീട്ടിലുണ്ടായിരുന്നത്. ഗേറ്റിൽ തട്ടുന്നതുപോലുള്ള ശബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്. ജനാല വഴി പരിസരം വീക്ഷിച്ചെങ്കിലും ആരെയും കണ്ടില്ല. മടങ്ങി മുകളിലത്തെ നിലയിലേക്ക് പോകവേ വീട്ടിന് പിറകുവശത്തെ സെൻസർലൈറ്റ് കത്തുന്നതായി ശ്രദ്ധയിൽപ്പെട്ടത്. ഡൈനിംഗ് ഹാളിനു സമീപത്തെ ജനാലയുടെ പലക പൊളിക്കുന്ന പോലുള്ള ശബ്ദവും കേട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ജനൽ കമ്പി വളച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. വീട്ടുകാർ ഒച്ചയുണ്ടാക്കിയതോടെ കള്ളൻ ഓടി രക്ഷപ്പെട്ടു.