ജുഡിഷ്യൽ ആക്‌ടിവിസം ഭീകരതയായി മാറരുതെന്ന് ചീഫ് ജസ്റ്റിസ്
Thursday 12 June 2025 1:13 AM IST
ന്യൂഡൽഹി: ജുഡിഷ്യൽ ആക്‌ടിവിസം ജുഡിഷ്യൽ ഭീകരതയായി മാറരുതെന്ന് ഓർമ്മിപ്പിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്. യു.കെയിലെ ഓക്‌സ്‌ഫോഡ് യൂണിയൻ സംഘടിപ്പിച്ച സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ നിയമനിർമ്മാണ സഭയും എക്‌സിക്യൂട്ടീവും വീഴ്ച വരുത്തിയാൽ ജുഡിഷ്യറിക്ക് ഇടപെടാം. എന്നാൽ, ജുഡിഷ്യൽ റിവ്യൂ എന്ന അധികാരം അപൂർവ സ്വഭാവത്തിൽപ്പെട്ട കേസുകളിലേ പ്രയോഗിക്കാവൂ എന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.