ജമ്മു കാശ്മീരിൽ ഭീകരർക്കായി തെരച്ചിൽ

Thursday 12 June 2025 2:20 AM IST

ശ്രീനഗർ: ജമ്മു കാശ്‌മീരിൽ സാംബ ജില്ലയിൽ ഭീകരരെ കണ്ടതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ തെരച്ചിൽ ആരംഭിച്ച് സൈന്യം.

നഡ് ഗ്രാമത്തിലെ സ്‌കൂളിന് സമീപം രണ്ട് തീവ്രവാദികളെ കണ്ടതായി പ്രദേശവാസികൾ അറിയിക്കുകയായിരുന്നു. തുടർന്ന് സുരക്ഷാ സേന വൻ ഓപ്പറേഷൻ ആരംഭിച്ചു. ഇന്നലെ പുലർച്ചെ പൊലീസും സുരക്ഷാ സേനകളും ചേർന്ന് ഓപ്പറേഷൻ നടത്തി. പ്രദേശം വളയുകയും വീടുതോറും പരിശോധന നടത്തുകയും ചെയ്തു. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഈ മേഖലയുൾപ്പെടെ അതീവ ജാഗ്രതയിലാണ്.