കാപ്പാ കേസ് പ്രതിയെ പിടികൂടി
Thursday 12 June 2025 5:31 AM IST
തിരുവനന്തപുരം:കാപ്പE കേസ് പ്രതിയെ പൊലീസ് പിടികൂടി. നിരവധി വധശ്രമ,അടിപിടി കേസിലെ പ്രതിയായ മണക്കാട് വില്ലേജിൽ കര്യാത്തി വാർഡിൽ ടി.സി 70/466 തിട്ടക്കുടി വീട്ടിൽ കാള അനീഷ് എന്ന അനീഷ് കുമാറിനെ (31) ഫോർട്ട് പൊലീസ് പിടികൂടിയത്.
ഡെപ്യൂട്ടി കമ്മിഷണറുടെ ശിപാർശ പ്രകാരം ജില്ലാ കളക്ടർ പുറപ്പെടുവിച്ച കരുതൽ തടങ്കൽ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഫോർട്ട് എസ്.എച്ച്.ഒ ശിവകുമാറിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. പൂജപ്പുര ജയിലിൽ പാർപ്പിച്ച ഇയാളെ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിലേയ്ക്ക് മാറ്റും.