ചൈനയുമായി വ്യാപാരക്കരാറിലെത്തി: ട്രംപ്

Thursday 12 June 2025 5:35 AM IST

വാഷിംഗ്ടൺ: ചൈനയുമായി വ്യാപാരക്കരാറിലെത്തിയെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 'ചൈന യു.എസിലേക്ക് അപൂർവ്വ ധാതുക്കൾ അടക്കം കയ​റ്റുമതി ചെയ്യും. പകരമായി ചൈനീസ് വിദ്യാർത്ഥികൾക്ക് യു.എസ് വിസ അനുവദിക്കും "- ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു. കരാറിന് താനും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും അന്തിമ അനുമതി കൂടി നൽകിയാൽ മതിയെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ ലണ്ടനിൽ നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് കരാറിന് തീരുമാനമായത്. ഇറക്കുമതികൾക്ക് പരസ്‌പരം ചുമത്തിയ പകരച്ചുങ്കം കുറയ്ക്കാനും നേരത്തെ നടന്ന ചർച്ചകളിൽ ചൈനയും യു.എസും ധാരണയിലെത്തിയിരുന്നു.