സ്റ്റേഷനിൽ ഒളിക്യാമറ വച്ച് വനിതാ ഉദ്യോഗസ്ഥർ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തി; പൊലീസുകാരൻ അറസ്റ്റിൽ

Thursday 12 June 2025 11:03 AM IST

ഇടുക്കി: പൊലീസ് സ്റ്റേഷനിൽ ഒളിക്യാമറ വച്ച് വനിതാ ഉദ്യോഗസ്ഥർ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തിയ പൊലീസുകാരൻ അറസ്റ്റിൽ. ഇടുക്കി വണ്ടിപ്പെരിയാർ സ്റ്റേഷനിലെ പൊലീസുകാരൻ വെെശാഖാണ് അറസ്റ്റിലായത്. വണ്ടിപ്പെരിയാർ സ്റ്റേഷനോട് ചേർന്ന് വനിതാ പൊലീസുകാർ വസ്ത്രം മാറുന്ന സ്ഥലത്താണ് ഒളിക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്തിയത്. പകർത്തിയ ദൃശ്യങ്ങൾ പൊലീസുകാരിക്ക് ഇയാൾ അയച്ചു നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പൊലീസുകാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.