കിലോയ്ക്ക് 2000 രൂപ മുതൽ വില; വ്യാജൻ വ്യാപകം, മായം ചേർത്ത തേൻ കണ്ടുപിടിക്കാനുള്ള എളുപ്പവഴി ഇതാ

Thursday 12 June 2025 11:46 AM IST

ആവശ്യക്കാർ കൂടുകയും ഉത്പാദനം കുറയുകയും ചെയ്തതോടെ വിപണിയിൽ വ്യാജ തേൻ കൂടുകയാണെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ കണ്ടെത്തൽ. പരിശോധിച്ച വിവിധ സാമ്പിളുകളിൽ സാക്കറിൻ, ഡൽസിൻ എന്നിവയുടെ സാന്നിദ്ധ്യം കണ്ടെത്തി. ഹോർട്ടിക്കൾച്ചർ മിഷന്റെ കണക്ക് പ്രകാരം ജില്ലയിൽ തേൻ കർഷകരുടെ എണ്ണം കുറഞ്ഞു. എന്നാൽ ഉപഭോഗം മൂന്നിരട്ടിയായി വർദ്ധിച്ചതായാണ് റിപ്പോർട്ട്.

2019 മുതൽ കഴിഞ്ഞ മാസം വരെ റീജിയണൽ ലാബിൽ പരിശോധിച്ച ഭൂരിഭാഗം സാമ്പിളുകളും മായമായിരുന്നു. ആയുർവേദ മരുന്നിലടക്കം ഉപയോഗിച്ച് തുടങ്ങിയതോടെയാണ് തേനിലും വ്യാജന്മാർ പിടിമുറുക്കിയത്. വൻതേന് കിലോയ്ക്ക് 550 മുതലും ചെറുതേന് രണ്ടായിരം രൂപ മുതലുമാണ് വില. ബ്രാൻഡിനനുസരിച്ച് വിലയും മാറും. ചെറുകിട കർഷകർ വൻതേൻ കിലോയ്ക്ക് 400 രൂപ മുതലാണ് വിൽക്കുന്നത്. തേൻ പ്രകൃതി ഉത്പന്നമായതിനാൽ അതിൽ എന്ത് ചേർത്ത് വിറ്റാലും തടവ് ലഭിക്കാവുന്ന കുറ്റമാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യക്തമാക്കുന്നു.

ക്യാൻസറിന് വരെ കാരണം

മധുര പദാർത്ഥങ്ങളായ സാക്കറിൻ, ഡൽസിൻ എന്നിവയാണ് സാമ്പിളുകളിൽ കൂടുതലായി കണ്ടെത്തിയത്. സാക്കറിൻ ദിവസം 400 മില്ലിയിൽ കൂടുതൽ ഉള്ളിലെത്തിയാൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാകും. ഡൽസിൻ കരൾ, പാൻക്രിയാസ് എന്നിവയിൽ അർബുദത്തിനിടയാക്കും. പഴങ്ങൾക്കും പൂക്കൾക്കും മധുരമേകുന്ന ഫ്രക്ടോസ്, ഗ്ലൂക്കോസ് എന്നിവ സാമ്പിളുകളിൽ കണ്ടില്ലെന്നതാണ് വിചിത്രം.

 പരിശോധിച്ച സാമ്പിൾ : 40

മായം കണ്ടെത്തിയത് : 22

വ്യാജനെ തിരിച്ചറിയാം

തേൻ ശുദ്ധമാണോ എന്ന് അറിയാൻ ചില നാടൻ പരീക്ഷണങ്ങളും വിജയകരമാണ്. അതിൽ ഒന്ന് വെള്ളത്തിൽ ഒഴിച്ചു നോക്കുകയാണ്. കൃത്രിമ തേൻ വെള്ളത്തിനടിയിൽ അടിഞ്ഞു കിടക്കും. ശുദ്ധമായ തേൻ പൊങ്ങിവരും


'