കൊതുക് വീട്ടിന്റെ പരിസരത്ത് വരില്ല; ഈ പൂവ് ചുമ്മാ വച്ചാൽ മാത്രം മതി

Thursday 12 June 2025 12:47 PM IST

മഴക്കാലമായാലും വേനൽക്കാലമായാലും വീട്ടിൽ കൊതുകിന്റെ ശല്യത്തിന് ഒരു കുറവും കാണില്ല. കൊതുകിന്റെ ഉപദ്രവം കാരണം മാരകമായ പല രോഗങ്ങളും ഉണ്ടാകാം. ഡെങ്കിപ്പനി,​ വെസ്റ്റ് നെെൽ,​ മന്ത്,​ ചിക്കൻഗുനിയ തുടങ്ങിയ നിരവധി രോഗങ്ങൾ പരത്തുന്നത് കൊതുകാണ്. അതുകൊണ്ട് തന്നെ വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണ് കൊതുക് ശല്യം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുട്ടയിട്ട് കൊതുകുകള്‍ പെരുകുന്നത്.

പൊതുവെ ചിരട്ടകൾ, പാളകൾ,​ പാത്രങ്ങൾ, വീടിന്റെ സൺ ഷേഡുകൾ, ഫ്രിഡ്ജിന് പിന്നിലെ ട്രേ, പൂച്ചെട്ടിക്കടിയിലെ ട്രേ, മുട്ടത്തോട് തുടങ്ങിയവയിൽ കെട്ടിനിൽക്കുന്ന വെള്ളത്തിലാണ് കൊതുക് മുട്ടയിടുന്നത്. എല്ലാ ദിവസവും സമയം കിട്ടിയില്ലെങ്കിലും ആഴ്‌ചയിൽ രണ്ട് തവണയെങ്കിലും ഇത്തരത്തിൽ വീടിന്റെ പരിസരത്ത് ഏതെങ്കിലും വസ്‌തുക്കളിൽ വെള്ളം കെട്ടിക്കിടക്കുന്നുണ്ടോയെന്ന് നോക്കണം. ഉണ്ടെങ്കിൽ അപ്പോൾ തന്നെ ഇവ നശിപ്പിക്കണം.

മാത്രമല്ല ജലസംഭരണികൾ കൊതുക് കടക്കാത്ത രീതിയിൽ വലയോ, തുണിയോ ഉപയോഗിച്ച് പൂർണമായി മൂടിവയ്ക്കാൻ ശ്രദ്ധിക്കണം. കൊതുകിനെ അകറ്റാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം വൃത്തി തന്നെയാണെന്ന് ഓർക്കണം. എന്നാൽ എത്രയൊക്കെ വൃത്തിയാക്കിയാലും ചില സമയങ്ങളിൽ വീടിനുള്ളിൽ കൊതുക് വരാറുണ്ട്. ഇവയെ തുരത്താൻ മിക്കവരും കൊതുക് തിരി വാങ്ങി വയ്ക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇത്തരം കൊതുക് തിരികൾ ശ്വാസ തടസമടക്കമുള്ള പല അസുഖങ്ങൾക്കും കാരണമായേക്കാം.

ഇവ കുട്ടികൾക്കും പ്രായമായവർക്കും വളരെ ദോഷമാണെന്ന് മനസിലാക്കുക. കൊതുകിനെയും ഈച്ചയെയും തുരത്താൻ സിംപിൾ വിദ്യ പരിചയപ്പെട്ടാലോ? മൂല്ല പൂവ് കൊതുകിനെ തുരത്തുമെന്നാണ് പറയുന്നത്. മുല്ലപ്പൂവിന്റെ ഗന്ധം കൊതുകിന് ഒട്ടും സഹിക്കാൻ കഴിയില്ല. വീടിന്റെ വാതിലിലും ജനലിലും മുല്ല കൊതുക് അകത്തേക്ക് കടക്കുന്നത് ഇത് തടയുന്നു.