സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
Thursday 12 June 2025 1:03 PM IST
ബത്തിൻഡ: യുവ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. പഞ്ചാബിലെ ബത്തിൻഡയിലെ ആദേശ് മെഡിക്കൽ യൂണിവേഴ്സിറ്റി ക്യാമ്പസ് ഏരിയയിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിലാണ് ദുരൂഹ സാഹചര്യത്തിൽ മൃതദേഹം കണ്ടെത്തിയത്.
ലുധിയാനയിലെ ലക്ഷ്മൺ നഗറിൽ താമസിക്കുന്ന കമൽകൗർ എന്നറിയപ്പെടുന്ന കാഞ്ചൻ തിവാരിയാണ് മരിച്ചെതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വാഹനം കമലിന്റെ പേരിലാണെന്നും പൊലീസ് സ്ഥിരീകരിച്ചു.
കമൽ കൗർ എന്നാണ് മരിച്ച സ്ത്രീയുടെ യഥാർത്ഥ പേര്. അശ്ലീല ഭാഷ പ്രയോഗിച്ച് വീഡിയോകൾ പോസ്റ്റ് ചെയ്യുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായിരുന്നു കമൽ കൗറെന്നാണ് പൊലീസ് നൽകുന്ന വിവരം. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.