ഏഴ് നക്ഷത്രക്കാർക്ക് നാളെ അനുകൂല ദിനം; ആഗ്രഹിച്ചതെല്ലാം നടക്കും, അപ്രതീക്ഷിതമായി ധനം ലഭിക്കും
റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com
2025 ജൂൺ 13 - 1200 ഇടവം 30 വെള്ളിയാഴ്ച(രാത്രി 11 മണി 26 മിനിറ്റ് 22 സെക്കന്റ് വരെ പൂരാടം നക്ഷത്രം ശേഷം ഉത്രാടം നക്ഷത്രം )
അശ്വതി: കാര്യജയം, ആരോഗ്യം, സ്ഥാനനേട്ടം. കിട്ടാനുള്ള പണം കുറച്ചൊക്കെ തിരിച്ചുകിട്ടും. അഭിമാനകരമായ സംഗതികള്‍ സംഭവിക്കും. ബിസിനസിൽ വിജയം നേടുകയും അതിനാൽ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുകയും ചെയ്യും.
ഭരണി: കാര്യങ്ങളിൽ വിജയം, ജോലിയിൽ ഉയർന്ന സ്ഥാനനേട്ടം. ബന്ധുക്കളില്‍ നിന്നും സഹായം കിട്ടും, വിവാഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും, വിദേശത്ത് നിന്നും സഹായം. കുടുംബജീവിതം യോജിപ്പിലായിരിക്കും.
കാര്‍ത്തിക: പുതിയ ബന്ധങ്ങള്‍ ഉടലെടുക്കും, കാര്യസിദ്ധി, ഇഷ്ടലാഭം, ശരീരസുഖം, വിജയം, സന്താനങ്ങളാൽ ഗുണം, പൊതുവെ ഐക്യത, വിദേശയാത്രയ്ക്ക് അനുകുല സമയം.
രോഹിണി: സ്ഥാനനേട്ടം. ജോലി രംഗത്ത് പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടിവരും. ശത്രുക്കളുടെ പദ്ധതികള്‍ മുന്‍കൂട്ടി അറിഞ്ഞ് പ്രവത്തിക്കും, ദൂരയാത്രകള്‍ ഫലപ്രദമാകും, സന്തോഷം നിറഞ്ഞ സമയം.
മകയിരം: വിദേശത്തും മറ്റും ജോലി ചെയ്യുന്നവര്‍ക്ക് അപൂര്‍വ നേട്ടങ്ങള്‍ ഉണ്ടാകും. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിന് സാധിക്കും. ധനപരമായ പുരോഗതി ഉണ്ടാകും. വിശേഷമായ ആഹാരം ലഭിക്കും, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം.
തിരുവാതിര: തൊഴിൽ രംഗത്ത് നേട്ടങ്ങള്‍ കൈവരിക്കും. പുതിയ ജോലിക്ക് ശ്രമിച്ചാൽ നടക്കും. സാമ്പത്തികമായി നേട്ടങ്ങള്‍ കൈവരിക്കും. മനസിനു സന്തോഷമുണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് പലവിധ നേട്ടങ്ങൾ ഉണ്ടാകുന്നതാണ്, അനുകൂലമായ വിവാഹ ബന്ധം കിട്ടും.
പുണര്‍തം: നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിനു സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതൽ പുരോഗതിയുണ്ടാകും. കലാ മത്സരങ്ങളില്‍ വിജയവും അംഗീകാരവും, ആരോഗ്യ നില തൃപ്തികരം, ധനനേട്ടം.
പൂയം: ഏതു കാര്യത്തിലും ഒരു ഗുണാത്മകമായ പരിവര്‍ത്തനം ഉണ്ടാകും. നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. പ്രശംസയും അംഗീകാരവും, ശാരീരികമായി വളരെയധികം നല്ല അനുഭവങ്ങള്‍. കുടുംബസമാധാനം, ആത്മവിശ്വാസം കൂടുതലാകും.
ആയില്യം: വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ പലതുമുണ്ടാകുന്നതിനു സാദ്ധ്യത, സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കും. അന്യരെ സഹായിക്കാനുള്ള മനസുണ്ടാകും, സന്താനങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പ്രകടിപ്പിക്കും.
മകം: കുടുംബത്തിൽ സന്തോഷം കൈവരും. വിവാഹാലോചനകളിൽ ഉടനെ തന്നെ തീരുമാനമുണ്ടാകും. ദൈവീക ചിന്ത, സ്ത്രീകള്‍ക്ക് നല്ലസമയം, വിദേശയാത്രകള്‍ ഗുണകരമാകും. ഉദ്യോഗസ്ഥർക്ക് ജോലിയിൽ അനുകൂലമായ മാറ്റം.
പൂരം: വിദ്യാര്‍ത്ഥികള്‍ക്ക് പഠന പുരോഗതിയിൽ മന്ദത വരും. ഉദ്യോഗസ്ഥര്‍ക്കും പലവിധ ബുദ്ധിമുട്ടുകള്‍, മാതാപിതാക്കളുമായി അഭിപ്രായ വ്യത്യാസങ്ങള്‍, ജയത്തിനായി വളരെയേറെ ശ്രമം ആവശ്യമായി വരും, അധിക ചെലവും ബുദ്ധിമുട്ടും.
ഉത്രം: വിദേശരാജ്യങ്ങളിൽ പ്രവൃത്തി ചെയ്യുന്നവര്‍ വളരെ ശ്രദ്ധ പാലിക്കുക. സ്ഥാനമാറ്റം തോഴിൽ നഷ്ടം ഇവയൊക്കെ ഉണ്ടാകുന്നതിനു സാദ്ധ്യത കാണുന്നു. അനാവശ്യമായി പണം ചെലവാക്കും, കടങ്ങള്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകും.
അത്തം: തൊഴിലിൽ വേണ്ടത്ര പുരോഗതിയുണ്ടാകില്ല. ധനപരമായ നഷ്ടങ്ങള്‍ വരാം. പുതിയ ജോലി ലഭിക്കുന്നതിനു തടസങ്ങളുണ്ടാകും. ഏല്ലാരംഗത്തും പരാജയം, ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പ്രയാസപ്പെടും.
ചിത്തിര: ഉദ്ദേശിക്കുന്നതുപോലെ കാര്യങ്ങളെല്ലാം നടക്കണമെന്നില്ല. എല്ലാവരും ശത്രുതയോടെ പെരുമാറും, ഏതു കാര്യത്തിലും വളരെ സൂക്ഷ്മത പാലിക്കുക. ധനപരമായ ഇടപാടുകള്‍ ശ്രദ്ധയോടെ ചെയ്യുക. കുടുംബത്തില്‍ സ്വസ്ഥത കുറവ്, പലവിധത്തിലുള്ള വിവാദങ്ങള്‍.
ചോതി: ജോലിയിൽ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ധന നഷ്ടങ്ങള്‍ ഇച്ഛാഭംഗം, മനഃക്ലേശം ഇതിനൊക്കെ സാദ്ധ്യത കാണുന്നു. ആരോഗ്യകാര്യങ്ങളില്‍ അതീവ ശ്രദ്ധ വേണ്ടുന്ന സമയം, വിശ്വാസ വഞ്ചന നേരിടും. യാത്രാ ക്ലേശം, അലച്ചിൽ ഇവ വര്‍ദ്ധിക്കും.
വിശാഖം: അപ്രതീക്ഷിതമായ തടസങ്ങള്‍, ബുദ്ധിമുട്ടുകള്‍ ഇവ ഉണ്ടായേക്കാം. കര്‍മ്മരംഗത്ത് പലവിധ പ്രതികൂലാവസ്ഥകള്‍ നേരിടാം, പരിശ്രമങ്ങള്‍ക്ക് അനുകുലമായ ഫലം കിട്ടില്ല. ആലോചനയില്ലാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ അപമാനം.
അനിഴം: ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായ അന്തരീക്ഷം നിലനിൽക്കും, പ്രയത്‌നം സഫലമാകും. ദുർവാശിയും ദുരഭിമാനവും കാരണം കുടുംബസമാധാനം നഷ്ടപ്പെടുത്തും, പലവിധത്തിലുള്ള ധൂർത്ത്.
കേട്ട: സാമ്പത്തിക പുരോഗതി ഉണ്ടാകും. പ്രവര്‍ത്തന രംഗത്ത് പലവിധ ഗുണാനുഭവങ്ങൾ വന്നുഭവിക്കും. സമൂഹത്തിലെ ഉന്നത സ്ഥാനീയരുടെ ആശിർവാദങ്ങൾ ലഭിക്കും, എല്ലാരംഗത്തും അഭിവൃദ്ധി, സ്വയംതൊഴിൽ ചെയ്യുന്നവര്‍ക്ക് നേട്ടങ്ങള്‍ വന്നു ചേരും.
മൂലം: വിദ്യാര്‍ത്ഥികള്‍ക്ക് ആഗ്രഹിക്കുന്ന പഠനപുരോഗതി ഉണ്ടാകും. വിവാഹാലോചനകളിൽ തീരുമാനമുണ്ടാകും. ധനാഗമനത്തിനു അനുകൂലമായ സാഹചര്യം. ഉദ്യോഗത്തിൽ നിന്നും കൂടിയ വരുമാനം ലഭിക്കും, സ്വന്തം പ്രവൃത്തികൾ വിജയത്തിലെത്തും.
പൂരാടം: ജീവിത പങ്കാളിക്കൊപ്പം യാത്ര പോകാൻ സാധിക്കും, കുടുംബത്തിൽ സന്തോഷം വർദ്ധിക്കും, കരിയറിൽ മികച്ച ഫലങ്ങൾ ലഭിക്കും. രോഗശാന്തി, ഇഷ്ട ഭക്ഷണ ലഭ്യത, സംസ്‌കാര സമ്പന്നമായി പെരുമാറും, വിദ്യാർത്ഥികൾക്ക് അനുകൂലമായ സമയമാണ്.
ഉത്രാടം: പ്രണയ ബന്ധമുള്ളവരുടെ പരസ്പര ബന്ധം കൂടുതൽ ശക്തമാകും, ഉറച്ച തീരുമാനങ്ങൾ എടുക്കുന്നതിനാൽ ആത്മവിശ്വാസം വർദ്ധിക്കും, ദാമ്പത്യ ജീവിതം സമാധാന പൂർണമാകും. പൊതുജനങ്ങളുമായി നല്ല ബന്ധംസ്ഥാപിച്ചെടുക്കും, വിദേശവാസം ഗുണം ചെയ്യും.
തിരുവോണം: സാമ്പത്തിക സ്ഥിതി മികച്ചതായി തുടരും, യാത്ര കൊണ്ട് പ്രയോജനങ്ങൾ ലഭിക്കും. ധനസമ്പാദനത്തിന് മികവ് കാണിക്കും, കലാപരമായ പ്രവർത്തനങ്ങളിൽ അതിയായ താൽപ്പര്യം, ആഗ്രഹ സാഫല്യം, വിനോദ യാത്രകൾ നടത്തും.
അവിട്ടം: ശരീരസുഖം കുറയും. സുഹൃത്തുക്കളിൽ ചിലരുമായി വിരോധം, ശത്രുശല്യം, ധനനാശം, പണത്തിന് ബുദ്ധിമുട്ടുണ്ടാകും. തൊഴിലിൽ ഉന്നതി, വിദ്യാതടസം, ദാമ്പത്യ സുഖക്കുറവ്, മറ്റുള്ളവരും ആയിട്ടുള്ള ഇടപെടലുകളിൽ കൂടുതൽ കരുതൽ വേണം.
ചതയം: അപ്രതീക്ഷിതമായ തടസങ്ങള്‍, ബുദ്ധിമുട്ടുകൾ, ഗൃഹനിര്‍മ്മാണം നടത്തുന്നവര്‍ അതിവ്യയമുണ്ടാകാതെ സൂക്ഷിക്കുക. ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥകള്‍ ഉണ്ടാകും. ദാമ്പത്യ സുഖക്കുറവ്, വലിയ പ്രതീക്ഷവച്ചു ചെയ്ത പലതും നഷ്ടത്തിൽ കലാശിക്കും.
പൂരുരുട്ടാതി: വിവാഹാലോചനകളിൽ തീരുമാനം വൈകും. തൊഴിലിനു ശ്രമിക്കുന്നത് ഫലപ്രദമാവാന്‍ കാലതാമസമെടുക്കും. വിവാദങ്ങളില്‍പ്പെടാതെ സൂക്ഷിക്കണം, അപമാനം, ആരോഗ്യപരമായി അസ്വസ്ഥതകൾ. കൂട്ടുകാരുടെ നിർബന്ധങ്ങൾക്ക് വഴങ്ങി അബദ്ധത്തിൽ ചെന്ന് ചാടരുത്.
ഉത്തൃട്ടാതി: പൊതുവേ ശരീരസുഖം കുറയും. ധനനഷ്ടം, രോഗഭീതി, കാര്യത്തിലും ഒരു ഉത്സാഹക്കുറവ് ഉണ്ടാകും. വിശ്വസ്തര്‍ അവശ്യ സമയത്ത് സഹായിക്കില്ല. തെറ്റിദ്ധാരണകള്‍ വന്നുഭവിക്കും. വിഷയാസക്തി കാരണം ധനനഷ്ടം. സന്മാർഗത്തിൽ നിന്നും വ്യതിചലിക്കാൻ പ്രേരണ.
രേവതി: കുടുംബത്തിൽ നിന്നും പിന്തുണ ലഭിക്കുന്നതിന് കഠിനമായി പരിശ്രമിക്കേണ്ടതുണ്ട്. വിവാഹിതർ പങ്കാളിയുമായി തർക്കം ഒഴിവാക്കണം. അനാവശ്യ കാര്യങ്ങള്‍ക്കായി പണം ചെലവാകും, വിലപിടിച്ച വസ്തുക്കളും രേഖകളും നഷ്ടപ്പെടും. സഹ പ്രവർത്തകരുടെ പിന്തുണ ഇല്ലാത്തതിനാൽ ജോലിസ്ഥലത്ത് പ്രശ്നങ്ങൾ.