കാർത്തിയുടെ മാർഷൽ നായിക കല്യാണി പ്രിയദർശൻ
Friday 13 June 2025 3:55 AM IST
കാർത്തി നായകനായി തമിഴ് സംവിധാനം ചെയ്യുന്ന മാർഷൽ എന്ന ചിത്രത്തിൽ കല്യാണി പ്രിയദർശൻ നായിക. രണ്ടു ഭാഗങ്ങളായാണ് മാർഷൽ ഒരുങ്ങുന്നത്. വടിവേലു ആണ് മറ്റൊരു താരം. കാർത്തിയുടെ കരിയറിലെ 29-ാമത്തെ ചിത്രമാണ്. രാമേശ്വരമാണ് പ്രധാന ലൊക്കേഷൻ. അതേസമയം കാർത്തി നായകനായ സർദാർ 2 പൂർത്തിയായി. മാളവിക മോഹനൻ ആണ് നായിക.2022ൽ പുറത്തിറങ്ങി വൻ വിജയം നേടിയ സർദാർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്. പി.എസ്. മിത്രൻ തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും സംവിധായകൻ. എസ്.ജെ. സൂര്യ പ്രതിനായകനായി എത്തുന്നു. രണ്ടാം ഭാഗത്തിലും കാർത്തി ഇരട്ട വേഷത്തിലായിരിക്കും എത്തുക.ആദ്യ ഭാഗത്തിൽ അഭിനയിച്ച രജിഷ വിജയൻ രണ്ടാം ഭാഗത്തിലുണ്ട്.