കീർത്തി സുരേഷിന്റെ റിവോൾവർ റീത്ത ആഗസ്റ്റ് 27ന്
Friday 13 June 2025 3:55 AM IST
കീർത്തി സുരേഷ് നായികയായി കെ. ചന്ദ്രു രചനയും സംവിധാനവും നിർവഹിക്കുന്ന റിവോൾവർ റീത്ത ആഗസ്റ്റ് 27ന് റിലീസ് ചെയ്യും. രാധിക ശരത്കുമാറും നിർണായക വേഷത്തിൽ എത്തുന്നു. നെറ്റ്ഫ്ലിക്സ് ചിത്രത്തിന്റെ ഒ ടി ടി അവകാശം സ്വന്തമാക്കി.
ഡാർക് കോമഡി ആക്ഷൻ ഗണത്തിൽ പെടുന്ന ചിത്രത്തിൽ സുനിൽ, ജോൺ വിജയ് എന്നിവരാണ് മറ്റു താരങ്ങൾ.
നിർമ്മാണം സുധൻ സുന്ദരം, ജഗദീഷ് പളനിസ്വാമി, ഛായാഗ്രഹണം ദിനേശ് കൃഷ്ണൻ, എഡിറ്റിംഗ് പ്രവീൺ.
ബേബി ജോൺ ആണ് കീർത്തി സുരേഷിന്റേതായ ഒടുവിൽ റിലീസ് ചെയ്ത ചിത്രം.കീർത്തിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയായ ബേബി ജോൺ ബോക്സ് ഒാഫീസിൽ കനത്ത തിരിച്ചടി നേരിട്ടു.