കാട്ടാളനിൽ രജിഷ വിജയൻ നായിക
മാർക്കോ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ക്യൂബ്സ് എന്റർ ടെയ്ൻമെന്റ്സിന്റെ ബാനറിൽ ആന്റണി വർഗീസ് നാകയനായി നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളൻ എന്ന ചിത്രത്തിൽ രജിഷ വിജയൻ നായിക. ഏറെ ശ്രദ്ധ നേടാൻ പോകുന്ന കഥാപാത്രങ്ങളുമായി ഇടവേളയ്ക്കുശേഷം സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് രജിഷ. മമ്മൂട്ടി ചിത്രം കളങ്കാവൽ ആണ് രജിഷയുടെ മറ്റൊരു ചിത്രം. ഐ ഫോൺ 16 പ്രോ മാക്സിൽ ചിത്രീകരിച്ച കൊവർട്ടി എന്ന ഹൃസ്വ ചിത്രം ആണ് മറ്റൊന്ന് . 2016ൽ അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്കു എത്തിയതാണ് കോഴിക്കോടുകാരി രജിഷ വിജയൻ. ആദ്യ ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കി. ശക്തവും ശ്രദ്ധേയവുമായ നിരവധി വൈവിദ്ധ്യമാർന്ന കഥാപാത്രങ്ങൾ മലയാളത്തിലും അന്യഭാഷയിലും അവതരിപ്പിച്ചു. കർണൻ, ജയ് ഭീം, ജൂൺ തുടങ്ങിയ പ്രേക്ഷക നിരൂപ പ്രശംസ നേടിയ സിനിമകളുടെ ഭാഗമായി. തമിഴിൽ സർദാർ 2, ബൈസൻ എന്നീ ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങുന്നത്.