'ഗുൽമോഹർ - 97' വാർഷികം

Friday 13 June 2025 1:01 AM IST

വെള്ളനാട്: വെള്ളനാട് ജി.കാർത്തിയേൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ 1997 എസ്.എസ്.എൽ.സി ബാച്ച് വിദ്യാർത്ഥികളുടെ "എന്റെ വിദ്യാലയം " എന്ന പരിപാടി നാളെ വൈകിട്ട് 4.30ന് സ്കൂളിൽ നടക്കും.പുരസ്ക്കാര വിതരണം,അവാർഡ് ദാനം, പ്രതിഭകളെ ആദരിക്കൽ,സമ്മാനദാനം തുടങ്ങിയവ നടക്കും.വിഴിഞ്ഞം തുറമുഖം എം.ഡി ദിവ്യ.എസ്.അയ്യർ ഉദ്ഘാടനം ചെയ്യും.46 വർഷം വെള്ളനാട് കേന്ദ്രമായി പ്രവർത്തിക്കുന്ന നളന്ദ കോളേജ് പ്രിൻസിപ്പൽ കെ.മോഹനൻ നായർക്ക് ഗുൽമോഹർ പുരസ്കാരം നൽകും. മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും, കലാകായിക പ്രതിഭകളെയും അനുമോദിക്കും. ജില്ലാ പഞ്ചായത്തംഗം വെള്ളനാട് ശശി,ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദുലേഖ,പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാജലക്ഷ്മി,വൈസ് പ്രസിഡന്റ് ശ്രീകണ്ഠൻ തുടങ്ങിയവർ പങ്കെടുക്കും.