കണ്ണപ്പ കേരള ട്രെയിലർ ലോഞ്ച് നാളെ
തെലുങ്ക് നടൻ വിഷ്ണു മഞ്ചു നായകനായി മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്യുന്ന കണ്ണപ്പ എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ കേരള ട്രെയിലർ ലോഞ്ച് നാളെ കൊച്ചി ലേ മെറിഡിയൻ ഹോട്ടലിൽ വൈകിട്ട് 5ന് നടക്കും. മോഹൻലാൽ, വിഷ്ണു മഞ്ചു, മോഹൻബാബു , ശരത് കുമാർ തുടങ്ങി സിനിമയിലെ താരങ്ങളും അണിയറപ്രവർത്തകരും പങ്കെടുക്കും. ചിത്രത്തിന്റെ കേരള വിതരണം ആശിർവാദ് സിനിമാസാണ്. ബോളിവുഡ് സംവിധായകനായ മുകേഷ് കുമാർ സിംഗ് ആദ്യമായി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമാണ് കണ്ണപ്പ. ജൂൺ 27ന് ആഗോളതലത്തിൽ റിലീസ് ചെയ്യും. കിരാത എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. പ്രഭാസ്, അക്ഷയ് കുമാർ, പ്രീതി മുകുന്ദൻ, കാജൽ അഗർവാൾ, അർപിത് രംഗ, കൗശൽ മന്ദ ദേവരാജ് എന്നിവരാണ് മറ്റു താരങ്ങൾ. മോഹൻ ബാബുവിന്റെ 24 ഫ്രെയിംസ് ഫാക്‌ടറി, എ വി എ എന്റടെയ്ൻമെന്റ് എന്നീ ബാനറിലാണ് നിർമ്മാണം. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ റിലീസ് ചെയ്യും .പി .ആർ. ഒ പ്രതീഷ് ശേഖർ.