കുബേരയിലെ "പിപി പിപി ഡും ഡും ഡും" വീഡിയോ ഗാനം
ധനുഷിനെ നായകനാക്കി തെലുങ്ക് സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ ശേഖർ കമ്മൂല ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രം "കുബേര" യിലെ പുതിയ വീഡിയോ ഗാനം പുറത്ത്. "പിപി പിപി ഡും ഡും ഡും" എന്ന വരികളോടെ ആരംഭിക്കുന്ന ഗാനമാണ് റിലീസ് ചെയ്തത്. ദേവിശ്രി പ്രസാദ് ഈണം നൽകിയ ഗാനം രചിച്ചത് ചൈതന്യ പിംഗാളിയും, ആലപിച്ചത് ഇന്ദ്രാവതി ചൗഹാനുമാണ്. രശ്മിക മന്ദാനയുടെ നായിക കഥാപാത്രം കോളേജ് ഹോസ്റ്റലിൽ സഹപാഠികൾക്ക് ഒപ്പം ആടി പാടുന്ന രീതിയിലാണ് ഗാനം .ചിത്രത്തിന്റെ ആഗോള റിലീസ് ജൂൺ 20 ന് ആണ്. തെലുങ്ക് സൂപ്പർതാരം നാഗാർജുനയും പ്രധാന വേഷം അവതരിപ്പിക്കുന്നു. സുനിൽ നാരംഗ്, പുസ്കർ റാം മോഹൻ റാവു എന്നിവർ ചേർന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് , അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറിൽ നിർമ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് സോണാലി. നാരംഗ്.ഛായാഗ്രഹണം - നികേത് ബൊമ്മി, എഡിറ്റർ - കാർത്തിക ശ്രീനിവാസ് ആർ, പ്രൊഡക്ഷൻ ഡിസൈൻ - തോട്ടധരണി, പി.ആർ.ഒ ശബരി.